കൊളാറഡൊ: കാലുകൾക്ക് പകരം ഇരു കൈകളുമായി ഓടിച്ചാടി നടക്കുന്ന കുഞ്ഞൻ പന്നി ഏവർക്കും കൗതുകമാകുന്നു. അമേരിക്കയിലെ കൊളാറഡൊയിലുള്ള അരി സ്മിത്ത് എന്ന കൃഷിക്കാരന്റെ ഫാമിലാണ് കാലുകൾ ചെറുതായതിനെ തുടർന്ന് കൈകളിൽ കുത്തി നടക്കുന്ന കുഞ്ഞൻ പന്നിക്കുട്ടി ജനിച്ചത്.
ഇരട്ടയായിട്ടാണ് പന്നിക്കുഞ്ഞ് പിറന്നെങ്കിലും ഇവന്റെ കാലുകൾക്ക് പകരം കൈകൾക്കാണ് വളർച്ചയുള്ളത്. ജനിച്ച ഉടൻ തന്നെ പന്നിക്കുഞ്ഞ് ചത്തു പോകുമെന്നാണ് തങ്ങൾ വിധിയെഴുതിയിരുന്നതെന്ന് ഫാം ഉടമ സ്മിത്ത് പറഞ്ഞു. എന്നാൽ രണ്ട് ദിവസങ്ങൾകൊണ്ട് പന്നിക്കുഞ്ഞിന്റെ കൈകൾ കൊണ്ടുള്ള നടത്തം തന്നെ അദ്ഭുതപ്പെടുത്തുകയായിരുന്നു, സ്മിത്ത് പറയുന്നു.
തനിക്ക് ശാരീരികപരമായി യാതൊരു കുറവുമില്ല എന്ന് അറിയിച്ച് കൊണ്ട് ഫാമിനുള്ളിൽ ഓടി നടക്കുന്ന ഇവൻ കുടുംബത്തിലുള്ളവർക്കും മറ്റ് ഗ്രാമീണർക്കും ഏറെ കൗതുകം ഉളവാക്കുകയാണെന്ന് ഉടമസ്ഥൻ പറഞ്ഞു. പന്നിക്കുഞ്ഞിന്റെ മിടുക്ക് മനസിലാക്കിയതോടെ ഇവന് വീൽ ചെയർ വാങ്ങി നൽകാനുള്ള ഒരുക്കത്തിലാണ് ഉടമസ്ഥനായ സ്മിത്ത്.
2,400 ഡോളർ വില വരുന്ന വീൽചെയറിനായി ‘ഗോ ഫൗണ്ട് മി കാമ്പയിൻ’ പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്തായാലും ഇവന്റെ ഓട്ടവും ചാട്ടവും ഉടമസ്ഥനായ സ്മിത്ത് ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: