അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ കന്നി ആയില്യം വിപുലമായി ആഘോഷിച്ചു. ചാന്താട്ടത്തിനായി അഴിച്ചുവച്ച ആടയാഭരണങ്ങള്‍ വീണ്ടും അണിഞ്ഞ് ദര്‍ശനം നല്കുന്ന ദിവസമാണ് കന്നി ആയില്യം. രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു. രാവിലെ ഏഴ് മണിക്ക് ക്ഷേത്രാങ്കണത്തില്‍ മാതൃസമിതി തിരുവാതിര അവതരിപ്പിച്ചു. ഉദയാസ്തമയ പൂജ, കളഭാഭിഷേകം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. തന്ത്രി പന്തലക്കോട്ടത്ത് നാരയണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
സന്ധ്യക്ക് നിറമാല ചുറ്റുവിളക്ക്, മഞ്ചേരി ഹരിദാസും സംഘവും അവതരിപ്പിച്ച തായമ്പക എന്നിവയും നടന്നു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടില്‍ 7000ത്തോളം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: