അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- കൊളത്തൂര്‍ റോഡില്‍ മാലാപറമ്പില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വളവുകളും തിരിവുകളും നിറഞ്ഞ ഇവിടത്തെ യാത്ര തന്നെ ഹൈറേഞ്ച് പ്രതീതിയാണ്. അതേസമയം, യാതൊരു സുരക്ഷാ സംവിധാനങ്ങളോ അപകട സൂചന നല്കുന്ന ബോര്‍ഡുകളോ ഇവിടില്ല. നഗരത്തിലെ പ്രധാന സ്വകാര്യ മെഡിക്കല്‍ കോളജുകളിലൊന്ന് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ പോലും പലപ്പോഴും അപകടത്തില്‍പ്പെടാറുണ്ട്. റോഡ് നിരപ്പില്‍ നിന്ന് ഏറെ താഴെയാണ് വീടുകള്‍ പോലും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാഹനം മറിയുന്നത് പലപ്പോഴും വീടുകളുടെ മുകളിലേക്കാവും. ഇന്നലെ പുലര്‍ച്ചെ ഒരു ടെമ്പോവാന്‍ വീടിനു മുകളിലേക്ക് വീണു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ വീടിനു മുകളിലേക്ക് ലോഡുമായി വന്ന ലോറി വീണിരുന്നു. അന്നും വീട്ടിലുള്ളവര്‍ തലനാരിഴക്കാണ് രക്ഷപ്പെത്. സൂചനാ ബോര്‍ഡുകളും സുരക്ഷാ ഭിത്തികളും ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. അധികാരികളുടെ അടിയന്തിര ശ്രദ്ധയുണ്ടായില്ലെങ്കില്‍ ഇതിലും വലിയ അപകടങ്ങള്‍ സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: