എടപ്പാള്‍: പട്ടിണി മൂലം ശോഭന എന്ന സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി എടപ്പാള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ശോഭനയുടെ ദാരുണ മരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരും മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി കെ.ടി.ജലീലും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനസുരക്ഷപോലും ഉറപ്പുവരുത്തുന്നില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാരും അനുവദിക്കുന്നുണ്ട്. അപ്പോഴാണ് ഒരു അമ്മയും മകളും പതിനഞ്ച് ദിവസത്തോളം പട്ടിണി കിടന്നത്, അതും മന്ത്രിയുടെ മൂക്കിന് കീഴില്‍. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ കാലങ്ങളായി ഭരിക്കുന്നത് എല്‍ഡിഎഫാണ്. വോട്ടര്‍മാരുടെ ജീവന് സംരക്ഷിക്കാന്‍ പോലുമാകാത്ത ഭരണാധികാരികള്‍ സമൂഹത്തിന് ബാധ്യതയായി മാറുന്നു. സമീപകാലത്ത് എടപ്പാള്‍, കുറ്റിപ്പുറം പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിരുന്നു. ഇതും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. രോഗികളായവരെ വീട്ടിലെത്തി ശുശ്രൂഷിക്കുന്ന സര്‍ക്കാര്‍ സംവിധാനം നിലനില്‍ക്കുമ്പോഴാണ് മനോരോഗിയായ ഒരു അമ്മ പട്ടിണി കിടന്ന് മരിച്ചത്. സര്‍ക്കാരിന്റെ കനത്ത അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ശോഭനയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ബിജെപി സംസ്ഥാനസമിതിയംഗം കെ.കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
എടപ്പാള്‍ നഗരത്തില്‍ പ്രകടനം നടത്തിയ ശേഷമാണ് ബ്ലോക്ക് ഓഫീസ് ഉപരോധിച്ചത്. പ്രവര്‍ത്തകരെ പോലീസ് ബ്ലോക്ക് ഓഫീസിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ തവനൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുമുക്ക് അദ്ധ്യക്ഷത വഹിച്ചു. ടി.പി.നരേഷ്, ഗംഗാധരന് വട്ടംകുളം, അശോകന് എരുവപ്ര, ബാലന് എരുവപ്ര, ിവന് വെങ്ങിനിക്കര, വിദ്യാധരന് പെരുമ്പറമ്പ്, വിവേകാനന്ദന് കോലത്ത്. സുബ്രമണ്യന്‍ തറക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: