അമൃതപുരി: അമ്മയ്ക്ക് ഭാരതരത്ന പുരസ്കാരം എന്ന ആവശ്യം മുഴങ്ങിക്കേട്ട ജന്മദിനസമ്മേളനമായിരുന്നു ഇന്നലെ. ആദ്യം സമാജ്വാദി പാര്‍ട്ടി എംപി അമര്‍സിങും പിന്നീട് രണ്ടാമതും പ്രസംഗിക്കാന്‍ അവസരം തേടി രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഈ ആവശ്യം ഉന്നയിച്ചു.
ഭാരതരത്ന നല്കാന് വൈകരുത്. അമര്‍സിംഗ് പറഞ്ഞു. ഇതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് മുന്‍കൈയെടുക്കണമെന്ന് കുര്യനും രംഗത്തെത്തി. അമ്മയ്ക്ക് ഭാരതരത്ന കൊടുക്കുന്നതില്‍ തനിക്കും സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളിയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: