പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നിര്‍മ്മാണ പുരോഗതി വിദഗ്ധസംഘം വിലയിരുത്തി. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണ നടപടികളും നിര്‍മ്മാണം പുരോഗമിക്കുന്ന പവലിയനും സംഘം പരിശോധിച്ചു. നിര്‍മ്മാണ ചുമതല വഹിക്കുന്ന സില്‍ക്ക് എം.ഡി അബിദ്, സീനിയര്‍ മാനേജര്‍ ഷൈനി, അത്ലറ്റിക് അസോസിയേഷന് നാഷണല്‍ ഫെഡറേഷന് അംഗം എസ്. പി. പിള്ള എന്നിവരടങ്ങുന്ന സംഘമാണ് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയത്.
കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ ആയിരുന്ന കെ. ശിവദാസന്‍നായരുടെ ശ്രമഫലമായി സ്പോര്‍ട്സ് കൗണ്‍സില്‍ 7.23 കോടി രൂപയാണ് സ്റ്റേഡിയം നവീകരണത്തിനായി അനുവദിച്ചത്. മഴക്കാലത്ത് വെള്ളം കയറുന്ന സ്റ്റേഡിയമായതിനാല്‍ 50 സെന്റീ മീറ്റര്‍ ഉയര്‍ത്തി സിന്തറ്റിക് നിലവാരത്തില്‍ എട്ട് ട്രാക്കും കാല്‍നടക്കാര്‍ക്കായി രണ്ട് ട്രാക്കും ഉള്‍പ്പെടെ 10 ട്രാക്ക് സംവിധാനങ്ങളുള്ള
സ്?റ്റേഡിയമാണ് ഒരുങ്ങുന്നത്. ഇതോടൊപ്പം ഫുട്ബോള്‍ ഗ്രൗണ്ടും വാംഅപ്പിനുള്ള സൗകര്യവും ഒരുക്കും. സിന്തറ്റിക് ട്രാക്കിനുള്ള നിര്‍മ്മാണ ചുമതല സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമി?റ്റഡിനാണ്. നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, വൈസ് പ്രസിഡന്റ് പി. കെ. ജേക്കബ്, കൗണ്‍സിലര്‍മാരായ റജീന ഷെരീഫ്, ഏബല്‍ മാത്യു, സിന്ധു അനില്‍, ബീനാ ഷെരീഫ്, സജി കെ. സൈമണ്‍, റോഷന്‍നായര്‍, കെ. ജാസിംകുട്ടി, പി. കെ. അനീഷ്, സുശീല പുഷ്പന്, സജിനി മോഹന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: