പത്തനംതിട്ട:കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ അടവിയില്‍ സന്ദര്‍ശകരുടെ തിരക്ക് തുടരുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതില്‍ വനം അധികൃതര്‍ അലംഭാവം കാട്ടുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച അടവിയില്‍ നൂറുകണക്കിനു സഞ്ചാരികളാണ് ദിനവും വന്നു പോകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കുട്ടവഞ്ചി സവാരിക്കെത്തിയ സന്ദര്‍ശകരുടെ തിരക്ക് പരിശോധിച്ചാല്‍ പദ്ധതിയുടെ വിപുലീകരണ സാധ്യത ഏറെയാണെന്ന് വ്യക്തമാകും. കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി സവാരികേന്ദ്രമെന്ന പ്രത്യേകതയുള്ള അടവിയില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പല പദ്ധതികളാണ്. ഇരുപതോളം കുട്ടവഞ്ചികളാണ് അടവിയില്‍ സഞ്ചാരികള്‍ക്കായി തയാറാക്കിയിട്ടുള്ളത്. അടവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും ഇനിയും സൗകര്യമൊരുക്കിയിട്ടില്ല. പദ്ധതിപ്രദേശത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ബാംബൂ ഹട്ടുകള്‍ അടുത്തിടെയാണ് തുറന്നു നല്‍കിയത്.
കോന്നി വന മേഖലയുമായി ബന്ധപ്പെടുത്തി നിരവധി പരിസ്ഥിതി സൗഹാര്‍ദ ടൂറിസം പദ്ധതികള്‍ക്ക് കഴിഞ്ഞ കാലത്ത് രൂപം നല്കിയതും ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ തയാറാകുന്നില്ല. വനമേഖലയുമായി ബന്ധപ്പെട്ട നിര്മാണങ്ങളോടു മാത്രമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: