പത്തനംതിട്ട : കുറിയന്നൂര്‍ പൊന്മല ഷാനിയോ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ ഉത്തരവ്. ചട്ടം ലംഘിച്ച് പാറ പൊട്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത.്
ക്വാറിക്ക് സമീപത്തുള്ള പൊന്മല ക്ഷേത്രത്തിനോട് ചേര്‍ന്ന് പാറ പൊട്ടിച്ചതിനെ തുടര്‍ന്നാണ് നടപടി. ക്ഷേത്രത്തില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്ന നിര്‍ദ്ദേശമാണ് ലംഘിച്ചത്. തിരുവല്ല ആര്‍ഡിഒ, വില്ലേജ് ഓഫീസര്‍ എന്നിവര്‍ നടത്തിയ പരിശോധനയില്് വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പോരാട്ടം നടത്തുന്ന ഹൈന്ദവ സേവാ സമിതി പരാതികള്‍ നല്‍കിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരു റീജിയണല്‍ ഓഫീസിലെ ഡയറക്ടര്‍ക്കും ഇതിനെക്കുറിച്ച് പരാതി കിട്ടിയിരുന്നു. ചട്ടലംഘനത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് അവര്‍ സംസ്ഥാന അതോറിറ്റിക്ക് കത്ത് നല്കി. അതോറിറ്റി ജൂലായ് 23ന് ചേര്‍ന്ന് പരാതികളും റിപ്പോര്‍ട്ടുകളും പരിശോധിച്ചു പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനവും എടുത്തതായി ഉത്തരവില്‍ പറയുന്നു.
തിരുവല്ല ആര്‍ഡിഒ ഉത്തരവ് നടപ്പാക്കണം. ഇനി അറിയിപ്പ് ഉണ്ടാകും വരെ പ്രവര്‍ത്തനം പാടില്ലന്നാണ് നിര്‍ദ്ദേശം.
മുന്‍ എസ് പി രാഹുല്‍ നായര്‍ ചട്ടലംഘനം കണ്ടെത്തുകയും പിന്നീട് അദ്ദേഹം കൈക്കൂലി ആരോപണം നേരിടുകയും ചെയ്തത് ഷാനിയോ ക്വാറിയിലാണ്. ക്വാറി തുറക്കാന്‍ അദ്ദേഹം പണം ചോദിച്ചു എന്നായിരുന്നു ഉടമയുടെആക്ഷേപം.
ശക്തമായ നടപടികള്‍ സ്വീകരിച്ച എസ് പിയെ കുടുക്കിയതാണെന്ന് ആക്ഷേപം ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: