പത്തനംതിട്ട: ഓമല്ലൂര്‍ പഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരേ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
14 മെമ്പര്‍മാരില്‍ ആറ് മെമ്പര്‍മാര്‍ മാത്രമുള്ള സിപിഎം ആണ് ഇപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത്. ബിജെപി 4, കോണ്‍ഗ്രസ് 4 എന്നിങ്ങനെയാണ് കക്ഷിനില. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടപ്പിലാക്കുവാന്‍ ഭരണസമിതി ശ്രമിക്കുന്നില്ല എന്ന് വ്യാപക പരാതിയുണ്ട്. മാലിന്യ സംസ്ക്കരണത്തിന്റേയും, അറവുശാലയുടേയും കുടിവെള്ള പദ്ധതിയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിക്ക് ഉപേക്ഷിച്ചിരിക്കുകയാണ്.
മുമ്പുണ്ടായിരുന്ന സെക്രട്ടറിയെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സ്ഥലം മാറ്റിയിട്ട് മൂന്ന് മാസത്തോളമാകുന്നു. നാളിതുവരെ പുതിയ സെക്രട്ടറിയെ നിയമിച്ചിട്ടില്ല. ജാര്‍ഗണ്ഡ് പ്രതിനിധികള്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യുവാന്‍ എത്തിയപ്പോള്‍ അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കുവാന്പോലും ഭരണസമിതിയ്ക്കായിട്ടില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. ഈ ഭരണ സ്തംഭനങ്ങള്ക്കെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ബിജെപി പഞ്ചായത്ത് ഭാരവാഹി യോഗം തീരുമാനിച്ചു. ജില്ലാ സമിതിയംഗം പി.ആര്.നടരാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി രവീന്ദ്രവര്‍മ്മ അംബാനിലയം(പ്രസിഡന്റ്), വിശ്വനാഥന്‍നായര്‍ ചാക്കത്തറയില്, കെ.സി.ജയന്(വൈസ് പ്രസിഡന്റുമാര്‍), അഭിലാഷ് (ജനറല്‍ സെക്രട്ടറി), കൃഷ്ണന്‍കുട്ടി നായര്‍ ആറ്റരികം, ശാരദാകുമാരി(സെക്രട്ടറിമാര്‍), സന്തോഷ്കുമാര്‍ പൈവഫ്ഫി(ട്രഷറാര്‍), മോര്‍ച്ച കണ്‍വീനര്‍മാരായി അഖില്‍ പന്ന്യാലി(യുവമോര്‍ച്ച), സുരേഷ്പുളിവേലില്(കര്‍ഷകമോര്‍ച്ച), ശആന്തമ്മ പൂവണ്ണുംമൂട്ടില്‍(മഹിളാമോര്‍ച്ച),. മനുമോഹന്‍(എസ്.സി.മോര്‍ച്ച), സുരേന്ദ്രന് മണ്ണാറമല(ഒബിസി മോര്‍ച്ച), ജോര്‍ജ്ജ് വര്‍ഗ്ഗീസ് ചീക്കനാല്‍(മൈനോരിറ്റി മോര്‍ച്ച), വിനോദ്കുമാര്‍ ഐവേലില്‍(കലാസാംസ്കാരിക സെല്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: