കോഴിക്കോട്: മഹാകവി ഉള്ളൂരിന്റെ പേരില്‍ കോഴിക്കോട്ട് സ്മാരകം പണിയണമെന്നും അതിനുള്ള സൗകര്യം അനുവദിച്ചുതരണമെന്നും അഭ്യര്‍ത്ഥിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മക്കും റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭുവിനും ഉള്ളൂര്‍ സ്മാരക സമിതി ഭാരവാഹികള്‍ ബിജെപി എംപി പ്രൊഫ. റിച്ചാര്‍ഡ് ഹേ മുഖേന നിവേദനം നല്‍കി.
ഉള്ളൂരിന് സ്മാരകം പണിയുന്നതിനു റെയില്‍വേ അധീനതയിലുള്ള സ്ഥലം അനുവദിച്ചുതരണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഉള്ളൂര്‍ സ്മാരക സമിതി രക്ഷാധികാരിയും മഹാകവി ഉള്ളൂരിന്റെ ചെറുമകനുമായ പ്രൊഫ. ഉള്ളൂര്‍ എം. പരമേശ്വരന്‍, ഡോ. ആര്‍സു, ആറ്റക്കോയ പള്ളിക്കണ്ടി, സണ്ണി ജോസഫ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടാ
യിരുന്നത്.
















