കോഴിക്കോട്: ഛത്തീസ്ഗഡില്‍ വ്യവസായങ്ങള്‍ തടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി ഡോ. രമണ്‍സിംഗ് പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാതരം അസംസ്‌കൃത വസ്തുക്കളും, വൈദ്യുതി, വെള്ളം, എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. വ്യവസായം തുടങ്ങാനാവശ്യമായ ഭൂമി ചുരുങ്ങിയ നിരക്കില്‍ നല്‍കും. ലൈസന്‍സും പെട്ടെന്ന് നല്‍കുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഡോ. രമണ്‍സിംഗ് മലബാര്‍ ചേംബര്‍ ഭാരവാഹികളെ ഛത്തീസ്ഗഡിലേക്ക് ക്ഷണിക്കുകയും ചെയ്തു. സുനില്‍മിശ്ര, സിഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഒ.പി. ബഞ്ചാര എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സി. മോഹന്‍, പി.വി. നിധീഷ്, വി. നൗഷാദ്, സുജിത്കുമാര്‍, ടി.എന്‍, എം. ഖാലിദ്, നയന്‍ ജെ ഷാ, ലെഫ് കേണല്‍ (റിട്ട) കെ.കെ. മനു, ടി. ഗോപകുമാര്‍, മെഹ്‌റൂഫ് ഐ മണലൊടി, യു. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മലബാര്‍ ചേംബര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ഒരു സംഘം താമസിയാതെ ഛത്തീസ്ഗഡ് സന്ദര്‍ശിക്കും.
















