ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണി കേന്ദ്രീകരിച്ച് മദ്യലോബികള്‍ അനധികൃതമായ മദ്യവില്‍പ്പന നടത്തുന്നതായി ബിജെപി മുളിയാര്‍ പഞ്ചായത്ത് സമിതി ആരോപിച്ചു. വൈകുന്നേരങ്ങളില്‍ മദ്യപിച്ചു വന്ന് ദൂരസ്ഥലങ്ങളില്‍ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് വരുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്കൂള്‍ കുട്ടികളെ അസഭ്യം പറയുന്നതായും ആരോപണമുണ്ട്. സിപിഎമ്മിന് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരുടെ സഹായത്തോടു കൂടിയാണ് മദ്യലോബികള്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇരിയണ്ണിയിലുള്ള ഗുരുമന്ദിരത്തിന് ചുവന്ന പെയിന്റടിച്ച് അസഭ്യ വാക്കുകള്‍ എഴുതിയതിനു പിന്നിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഇത്തരക്കാര്‍ക്ക് ഉണ്ടെന്നതിന്റെ തെളിവാണെന്നും ബിജെപി കുറ്റപ്പെടുത്തി.
അധികാരത്തിന്റെ തണലില്‍ ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന സിപിഎം സ്വന്തം അണികള്‍ ചെയ്യുന്ന നീചമായ പ്രവര്‍ത്തനങ്ങള്‍ അറിയുന്നില്ല. ആദ്യം അവരെ നിലക്കു നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ബിജെപി മുളിയാര്‍ പഞ്ചായത്ത് സമിതി ആരോപിച്ചു. ഗുരുമന്ദിരത്തിന് നേരെ നടന്ന അതിക്രമത്തില്‍ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ രാജന് ബേപ്പ് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന് കോട്ടൂര്‍, രമണന്, രവി എന്നിവര്‍ സംസാരിച്ചു. മനു ചേടിക്കാല്‍ സ്വാഗതവും പ്രകാശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: