ഏലപ്പാറ: ടൂറിസം മേഖലയായ വാഗമണ്ണില്‍ ബസ് സ്റ്റാന്റ് ഇല്ല. ഇവിടെ എത്തുന്ന യാത്രക്കാരും ടൂറിസ്റ്റുകളും ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇതുവഴി എത്തുന്ന ബസുകള്‍ എസ്ബിറ്റി ബാങ്കിന് മുമ്പില്‍ ഇട്ട് തിരിച്ചാണ് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത്.
ഇവിടെ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നാണ് വാഹനങ്ങള്‍ തിരിക്കുന്നത്. ഇത് അപകടത്തിന് കാരണമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബസ് സ്റ്റാന്റിനായി സ്ഥലമെടുത്ത് ഉദ്ഘാടനം നടത്തിയതല്ലാതെ പിന്നീടൊന്നും നടത്തിയിട്ടില്ല.
പ്രൈവറ്റ് ബസുകളും കെഎസ്ആര്‍ടിസിയും റോഡില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഇവിടെ പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവുന്നു.
ടൂറിസം മേഖലയായ ഇവിടെ എത്രയും വേഗം ബസ് സ്റ്റാന്റിന്റെ പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















