തൊടുപുഴ: തൊടുപുഴ നഗരസഭാ ഓഫീസിന് മുന്നില്‍ ദേശീയ പതാകയെ അവഹേളിച്ചു. നഗരസഭാ ഓഫീസിന് മുന്നിലെ കൊടിമരം മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് ദേശീയ പതാക താഴ്‌ത്താതെ ദേശീയ പതാകയോടൊപ്പം കൊടിമരം അറുത്ത് മാറ്റിയത്.
സംഭവം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി എത്തി. ഇതേത്തുടര്‍ന്ന് പാതാക ഓഫീസ് ജീവനക്കാരന്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു. പോലീസ് സ്റ്റേഷന് മുന്നിലാണ് പതാകയെ അവഹേളിച്ച സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് റ്റി.എസ് രാജന്‍, ജനറല്‍ സെക്രട്ടറി എസ്.പത്മഭൂഷണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
















