കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കോഴിക്കോട്ടെത്തിയപ്പോള്‍ നഗരത്തിലെ ഗുജറാത്തി തെരുവിലെ ഗുജറാത്തി സമൂഹത്തിന് തിരക്കായിരുന്നു. നഗരവാസികളെല്ലാം ഇരുവരെയും കാണാന്‍ തിരക്ക് കൂട്ടിയപ്പോള്‍ ഗുജറാത്തില്‍ നിന്നെത്തിയ സമ്മേളന പ്രതിനിധികളെ സഹായിക്കുന്നതിലും സത്കരിക്കുന്നതിലുമായി ഗുജറാത്തി സമൂഹത്തിലെ ഏറെ പേരും. ഗുജറാത്തില്‍ നിന്നെത്തിയ പ്രതിനിധികളുടെ യാത്ര, താമസം, നഗരസന്ദര്‍ശനം എന്നിവയില്‍ ഇവര്‍ സഹായികളായി. ഹോസ്പിറ്റാലിറ്റി കമ്മിറ്റിയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. ഷര്‍മിളാഷാ, രമനിഷ, നിലാബെന്‍ലോധിയ, കല്‍പ്പനാഷാ, ചന്ദ്രന്‍ പ്രഫുല്‍കുമാര്‍, ബീനാ ഷാ, പൂര്‍വ്വിഷ, രൂപാ രാഡിയ, ഭാരതി ലോഡാ എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിനിധികളുടെ സഹായത്തിനെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പങ്കെടുത്ത സുഹൃത് സംഗമവും നടന്നു. പ്രധാനമന്ത്രിക്കും, അമിത്ഷായ്‌ക്കുമൊപ്പം സെല്‍ഫിയെടുത്താണ് ഇവര്‍ ആവേശം പങ്കുവെച്ചത്. ഗുജറാത്തിന്റെ വികസന മാതൃക കേരളത്തില്‍ നടപ്പിലായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണിവര്‍.
















