കോഴിക്കോട്: ഏകാത്മ മാനവ ‘വാദ’മല്ല മറിച്ച് ദര്‍ശനമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മഹാനായ ചിന്തകന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മമാനവ ദര്‍ശനത്തെ ‘വാദ’മാക്കരുതെന്ന് രാജഗോപാല്‍ നിര്‍ദ്ദേശിച്ചത്. ആഗോള തലത്തില്‍ ‘ഇസങ്ങള്‍’പരാജയപ്പെട്ട സാഹചര്യത്തില്‍ ദര്‍ശനം വാദത്തിനപ്പുറമാണെന്നും മുതിര്‍ന്ന നേതാവു കൂടിയായ രാജഗോപാല്‍ പറഞ്ഞു. ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷം ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്തു.
















