കരുവാരക്കുണ്ട്: സുല്‍ത്താന എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്. എസ്റ്റേറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ലേബര്‍ ഓഫീസറുടെ നേത്യത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ആറ് ടാപ്പിങ് തൊഴിലാളികള്‍ ഉള്‍പ്പെടെ 21 പേരാണ് കഴിഞ്ഞ 17 മുതല്‍ സമരം നടത്തുന്നത്. ഓരോ തൊഴിലാളികളും 350 മരങ്ങളാണ് ടാപ്പിംഗ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്നാല്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് കാണിച്ച് 50 മരങ്ങള്‍ അധികം ടാപ്പ് ചെയ്യണമെന്ന് മാനേജ്മെന്റ് പറയുന്നു. ഇത് അംഗീകരിക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചതോടെയാണ് സമരം തുടങ്ങിയത്. പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രദേശത്തെ മറ്റു നാലു എസ്റ്റേറ്റുകളില്‍ നടപ്പിലാക്കിട്ടില്ലെന്നും മന്ത്രിതല ചര്‍ച്ചയില്‍ നിലവിലുള്ള അവസ്ഥ തുടരാനാണ് ധാരണയെന്നും തൊഴിലാളി നേതാക്കള്‍ പറയുന്നു. തൊഴില്‍ ദിനം വെട്ടിക്കുറച്ചതിലും 50 റബ്ബര്‍ കൂലിയിലാതെ ഒരു ബ്ലോക്കില്‍ ഉള്‍പ്പെടുത്തി ടാപ്പ് ചെയ്യണമെന്ന മാനേജ്മെന്റിന്റെ നിര്‍ദ്ദേശം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: