കൊളത്തൂര്‍: റോഡരികിലെ പൊന്തക്കാടുകള്‍ വെട്ടി നീക്കാത്തത് യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു. കൊളത്തൂര്‍-പടപ്പറമ്പ് റോഡില്‍ പാത്തിച്ചോലക്കും എരുമത്തടത്തിനും ഇടയിലുള്ള അപകടവളവുകളിലാണ് കൂറ്റന്‍ കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നത്.
റോഡരികുകളിലും ഒരാള്‍പൊക്കത്തില്‍ പൊന്തക്കാടുകള്‍ തഴച്ചു വളര്‍ന്നിരിക്കുകയാണ്. റോഡിലേക്ക് വളര്‍ന്ന ഈ പൊന്തക്കാടുകള്‍ കാരണം എതിര്‍ദിശയില്‍നിന്നും വളവു തിരിഞ്ഞെത്തുന്ന വാഹനം ഏതെന്ന് മനസിലാക്കാനും കഴിയുന്നില്ല. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നു. മാലിന്യം തള്ളലില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ പരിസരങ്ങളില്‍ കാടുവളര്‍ന്നത് സാമൂഹിക വിരുദ്ധര്‍ക്ക് യഥേഷ്ടം മാലിന്യം തള്ളാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. പൊന്തക്കാടുകളില്‍ തള്ളുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്. അപ്രതീക്ഷിതമായി ഇവ ഇരുചക്രവാഹനങ്ങള്‍ക്ക് മുന്നില്‍ ചാടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ഇങ്ങനെ നായയെ ഭയന്നുള്ള ഇത്തരം അപകടങ്ങളും പദേശത്ത് പതിവാണ്. മൂര്‍ക്കനാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ ഭാഗങ്ങളിലെ പൊന്തക്കാടുകള്‍ വെട്ടിയൊതുണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: