കരുവാരക്കുണ്ട്: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് കരുവാരക്കുണ്ട് സാമൂഹ്യാരോഗ്യകേന്ദ്രം. പേര് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നാണെങ്കിലും ഇവിടെ കിടത്തി ചികിത്സ മുടങ്ങിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. മലയോരമേഖലയിലെ നൂറോളം ആദിവാസി കുടുംബങ്ങള്‍ ചികിത്സക്കായി ആശ്രയിക്കുന്ന കരുവാരക്കുണ്ട് സിഎച്ച്സിയുടെ അവസ്ഥയാണിത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യത്തിന് ഡോക്ടര്‍മാരും കടത്തി ചികിത്സയും ഉണ്ടായിരുന്നങ്കിലും ആരോഗ്യ വകുപ്പ് കിടത്തി ചികിത്സക്ക് ആവശ്യമായ കെട്ടിട സൗകര്യമില്ലെന്ന് പറഞ്ഞ് കിടത്തി ചികിത്സ ഒഴിവാക്കുകയും നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ കിടത്തി ചികിത്സക്ക് ആവശ്യമായ കെട്ടിടം എ.എല്‍എ ഫണ്ടില്‍ നിന്ന് 50 ലക്ഷവും, ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ട് കെട്ടിടങ്ങള്‍ക്ക് 17 ലക്ഷം രൂപയും വകയിരുത്തുകയും കെട്ടിട നിര്‍മ്മാണം പുര്ത്തികരിക്കുകയും ചെയ്തെങ്കിലും ഇനി കിടത്തി ചികിത്സ തുടരണമെങ്കില്‍ ആരോഗ്യവകുപ്പ് കനിയണം സിഎച്ച്സിയില് ആവശ്യത്തിന് സ്റ്റാഫുകള്‍ ഇല്ലാത്തതാണ് കാരണം. ആറു ഡോക്ടര്‍മാര്‍ ആവശ്യമുള്ള സ്ഥാനത്ത് മൂന്നു പേരാണുളളത്. ആറു നേഴ്സുകളുടെ സ്ഥാനത്ത് ഒരാളും. ഇതിനു പുറമെ ഫാര്‍മസിസ്റ്റിന്റെയും, അസിസ്റ്റന്റ് നേഴ്സുമാരുടെയും പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കിടത്തി ചികിത്സക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും നടപടികളൊന്നുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: