അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രം വടക്കേ നടയില്‍ ആറാട്ടുകടവിനക്കരെ 188 സെന്റ് ഭഗവതി കണ്ടത്തില്‍ ഞാറുനടീല്‍യജ്ഞം നടന്നു. രാവിലെ 9.30ന് പന്തീരടി പൂജയ്ക്ക് ശേഷം കളത്തുംചാളക്കല്‍ കര്‍ഷക കുടുംബത്തിലെ മൂപ്പന് വരമ്പത്ത് ഭദ്രദീപം തെളിയിച്ച് ഇളനീര്‍വെട്ടി ആടിയശേഷം ഒരുമുടി ഞാറ് ആദ്യ നടീലിനായി ദേവസ്വം പ്രതിനിധിയെ ഏല്‍പ്പിച്ചു. ദേവസ്വം പ്രതിനിധി ആദ്യ നടീല്‍ നിര്‍വഹിച്ചു. വരമ്പില്‍ കാത്തുനില്ക്കുന്ന ജനങ്ങള്‍ ഇതോടെ കണ്ടത്തിലിറങ്ങി യജ്ഞത്തില്‍ പങ്കുചേര്‍ന്നു. വൈകിട്ട് 4.30ന് പന്തീരടി പൂജക്ക് മുമ്പ് നടീല്‍ യജ്ഞം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: