കാഞ്ഞങ്ങാട്: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള വനിതാ വികസന കോ-ഓര്പ്പറേഷന് അഞ്ച് മാസം മുമ്പ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് നല്കിയ ഷീ ടോയിലറ്റ് ഇനിയും പ്രവര്‍ത്തനക്ഷമമായില്ല. ദക്ഷിണ റെയില്‍വേ ചീഫ് മെറ്റീരിയല്‍സ് മാനേജര്‍ (സി.എം.എം) വി.സുധാകരറാവു കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനാ വേളയിലാണ് ഈ കാര്യം ശ്രദ്ധയില്‍പെട്ടത്.
ഇതുസംബന്ധിച്ച് കൂടെ ഉണ്ടായിരുന്നവരോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ടോക്കണ്‍ ലഭിക്കാത്തത് കൊണ്ടാണ് ഷീ ടോയിലറ്റ് തുറക്കാന്‍ കഴിയാത്തത്. പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ നിന്നും ഷീ ടോയിലറ്റെത്തിച്ച ശേഷം ഇതേവരെയായി ഇതിന്റെ ടോക്കണ്‍ നല്‍കിയിട്ടില്ല. ഇതുകൊണ്ടാണ് ഷീ ടോയിലറ്റ് ഉപയോഗിക്കാന്‍ കഴിയാതെ പോയത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് ഉടനെ വിശദീകരണം തേടണമെന്ന് സി.എം.എം വി.സുധാകര റാവുഉദ്യോഗസ്ഥര്ക്ക് നിര്‍ദ്ദേശം നല്കി.
റെയില്‍വേ സ്റ്റേഷന് പരിസരത്ത് സ്റ്റേഷന് റോഡരികില്‍ കൂട്ടിയിട്ട ഉപയോഗ ശൂന്യമായ പഴയ റെയില്‍പാളങ്ങളും മറ്റു ഇരുമ്പു സാധനങ്ങളും മാസങ്ങളായി നീക്കം ചെയ്യാത്തതും സി.എം.എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടു. ലക്ഷക്കണത്തിന് രൂപ വിലമതിക്കുന്ന സാധനങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. റെയില്‍വേയ്ക്ക് മികച്ച വരുമാനമുണ്ടാക്കുന്നതാണ് പഴയ റെയിലുകളുടെയും ഇരുമ്പു സാധനങ്ങളുടെയും വില്പന. ഇത് റോഡുവക്കിലിട്ട് നശിപ്പിക്കുന്നത് ശരിയല്ലെന്ന് കൂടെയുണ്ടായിരുന്ന റെയില്‍വേ പൊതുമരാമത്ത് വിഭാഗക്കാരോട് സി എം എം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: