മാനന്തവാടി : മാനന്തവാടി നഗരം മാലിന്യ പ്രശ്നത്താല്‍ വീര്‍പ്പുമുട്ടുന്നു. നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കുന്നുകൂട്ടിയിടുന്നതു നഗരസഭ കമ്മ്യുണിറ്റി ഹാളിന്റെ കൊമ്പൗണ്ടില്‍. നിലവില്‍ കത്തിച്ചുകൊണ്ടിരുന്ന ഇന്സുലേറ്റര് കേടായതോടെ മാലിന്യങ്ങള്‍ കത്തിക്കാന്‍ കഴിയാതെ കൂട്ടിയിട്ടതിനാല്‍ കമ്മ്യുണിറ്റി ഹാളില്‍ പ്രോഗ്രാമുകള്‍ നടക്കുമ്പോള്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്.
മാലിന്യമെന്നാല്‍ മാനന്തവാടിയിലെ നീറുന്ന പ്രശ്നമാണ്. ഒരു കാലത്ത് ഹൈക്കോടതിയടക്കം കയറിയതാണ് മാനന്തവാടിയിലെ മാലിന്യ പ്രശ്നം. പിന്നീട് ശേഖരിക്കുന്ന മാലിന്യങ്ങല്‍ നഗരസഭ കമ്മ്യുണിറ്റി ഹാളിനു സമീപത്തെത്തിച്ച് ഇന്‍സിലേറ്ററില്‍ കത്തിച്ചുകളയുകയായിരുന്നു പതിവ്. എന്നാല്‍ ആ ഇന്‍സിലേറ്റര്‍ നശിച്ചു പോയതോടെ മാലിന്യ സംസ്ക്കരണം കീറാമുട്ടിയായി. ഇപ്പോഴാകട്ടെ നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങല്‍ ഇന്സിലേറ്ററിനു സമീപം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.
വരും ദിവസങ്ങളിലും ഇതുതന്നെയായിരിക്കും അവസ്ഥ. മാലിന്യ നിക്ഷേപത്താല്‍ ദുരിതം പേറുന്നത് പ്രദേശവാസികളും നഗരസഭ ഹാളില്‍ പ്രോഗ്രാം നടത്തുന്നവരുമണ്. കഴിഞ്ഞ ദിവസം റെഡ് ക്രോസ്സിന്റെ നേതൃത്വത്തില്‍ പരിപാടി നടന്നപ്പോല്‍ കുട്ടികള്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി.
മഴ പെയ്യുന്നതോടെ മാലിന്യം പരിസരപ്രദേശങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നതിനും സാധ്യതയുണ്ട്. മഴക്കാല രോഗങ്ങളടക്കം പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ അലക്ഷ്യമായി മാലിന്യം കുന്നുകൂട്ടിയിടുന്നത് രോഗങ്ങള്‍ പടരാനും സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ മറ്റോരു മാലിന്യവാടിയായി മാറാതിരിക്കാന്‍ പ്രശ്നപരിഹാരത്തിന് നരഗസഭ അധികൃതര്‍ മുതിരണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: