തിരുവല്ല:ആനിക്കാട് പഞ്ചായത്തിലെ നൂറോമ്മാവ്, പുളിക്കാമല, പാട്ടപ്പുരയിടം, വെള്ളിയാമ്മാവ്, മുറ്റത്തുമാവ് എന്നീ പ്രദേശങ്ങള്‍ മദ്യപരുടെ താവളമാകുന്നു. വൈകുന്നേരങ്ങളിലാണ് മദ്യപരുടെ ശല്യമേറുന്നത്. മദ്യപര്‍ തമ്മില്‍ അസഭ്യവര്ത്തമാനങ്ങള് പറയുന്നതും സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. ഉള്‍പ്രദേശമായതിനാല്‍ പൊലീസിന്റെ ശ്രദ്ധ ഇവിടങ്ങളിലേക്ക് പതിയാത്തതാണ് മദ്യപര്‍ക്ക് തുണയാകുന്നത്. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും നിരോധിച്ച പുകയില ഉല്പന്നങ്ങളുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. മദ്യപിച്ചശേഷം ഒഴിഞ്ഞ കുപ്പികളും മറ്റും സമീപ പുരയിടങ്ങളിലേക്ക് വലിച്ചെറിയുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. പൊലീസ്, എക്സൈസ് അധികാരികള്‍ റോന്തുചുറ്റല്‍ ശക്തമാക്കി പ്രദേശങ്ങളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: