കോട്ടയം: തപാല്‍ സംവിധാനത്തിന്റെ കഥ പറയുന്ന ഹൃസ്വചിത്രം ‘ചെമന്ന പെട്ടി’ യുടെ ആദ്യ പ്രദര്‍ശനം ഇന്ന് വൈകിട്ട് 5ന് സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ ക്ഷണിക്കപ്പെട്ട സദസിനു മുമ്പാകെ നടക്കും. പയസ് സ്‌കറിയ പൊട്ടംകുളം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഡോക്യുമെന്ററി ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ 5.5 ലക്ഷം ജീവനക്കാരുടെ തൊഴില്‍ അരക്ഷിതത്വവും തുറന്നു കാട്ടുന്നു.
14 മിനിറ്റ് മാത്രമുള്ള ഈ ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശനത്തിനുശേഷം നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സന്ദേശ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുള്ള ചെമന്ന പെട്ടിയുടെ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് അനിമയാണ്. പ്രൊഫ. അലിയാര്‍ ശബ്ദവും, ആനന്ദ് ശങ്കര്‍ സംഗീതവും നല്‍കിയിരിക്കുന്നു. പ്രവേശനം സൗജന്യമാണ്.
















