ശുദ്ധാശുദ്ധം ജീവഗുണം
ഈശ്വരതത്ത്വം പരിശുദ്ധം
വിശുദ്ധരാക്കി മനുജരെ നമ്മള്-
പ്രശസ്തരാക്കാന്‍ നോക്കീടും
വിശുദ്ധതത്ത്വ പ്രതിരൂപം…
അശുദ്ധി തീര്‍ക്കും നരരൂപം
അവതാരത്തിന് മഹിമയെ നമ്മള്-
അറിയാന്‍ നിര്മ്മലരാകണം
ഭാരതഭൂവിന് നറുമലരായ്…
ശാന്തിപരത്തും അവനിയിലായ്…
ഇരുളറിയാത്ത പകലോനായ്…
വിശുദ്ധി ചൊരിയും നിറകുടമായ്.
പ്രസക്തരായവര്‍ വാഴുന്നു…
വിശുദ്ധരായവര്‍ വിലസുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: