Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ്, ഒരു മഹാനടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 07:54 am IST
in Samskriti

അധ്യായം/അഞ്ച്; മനുഷ്യനിലെ വ്യക്തി

പല സാധാരണക്കാരും തങ്ങളുടെ വ്യക്തിത്വത്തെ, തങ്ങളുടെ ശരീരമായാണ് തിരിച്ചറിയുന്നത്. ശരീരമാണ് താനെന്ന് അയാള്‍ കരുതുന്നു. എന്നാല്‍, ഒരു മനുഷ്യനിലെ യഥാര്‍ത്ഥ വ്യക്തി അതില്‍ വസിക്കുന്ന ആത്മാവാണെന്ന് നാം കണ്ടു; സ്പന്ദനങ്ങള്‍ അറിയുന്ന, കര്‍മങ്ങള്‍ക്ക് കാരണമാകുന്ന ഏകകവും ആത്മാവാണെന്നും നാം കണ്ടു. ഭിന്ന ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന അനുഭൂതികള്‍ സ്വീകരിക്കുന്നതും തിരിച്ചറിയുന്നതും അതില്‍ ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നതും ആത്മാവാണ്. എല്ലാ അനുഭൂതി സ്പന്ദനങ്ങളും തിരിച്ചറിയുന്നത്, ശരീരത്തിലെ മസ്തിഷ്‌കമാണെന്ന് യുക്തിവാദികള്‍ വാദിക്കുന്നു. ഓരോ ഇന്ദ്രിയവും മസ്തിഷ്‌കാവരണത്തിലെ (രീൃലേഃ) പ്രത്യേക കേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പിടിച്ചെടുക്കുന്ന അനുഭൂതി സ്പന്ദനങ്ങള്‍ ഇന്ദ്രിയം അങ്ങോട്ട് പ്രസരിപ്പിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അത്തരം കേന്ദ്രങ്ങള്‍ ഓരോന്നിനും വേറെയാണ്. അനുഭൂതി സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നത് മസ്തിഷ്‌കമാണെങ്കില്‍, ഭിന്ന കേന്ദ്രങ്ങളിലെത്തുന്ന കാഴ്ച, സ്പര്‍ശം, സംസാരം, രുചി, ഗന്ധം, സന്തോഷം, സന്താപം തുടങ്ങിയ അനുഭൂതികളെല്ലാം മസ്തിഷ്‌കത്തിലെ അതതു കോര്‍ട്ടെക്‌സ് കേന്ദ്രങ്ങള്‍ വെവ്വേറെ അനുഭവിക്കുന്നതായി അറിയണം. എന്നാല്‍, അനുഭൂതികളെല്ലാം ശരീരത്തിനകത്ത് ഒരിടത്തുള്ള ഒരേകകം അനുഭവിക്കുന്നതായാണ് നാം അറിയുന്നത്. ഭഗവദ്ഗീത (15:9) ആ ഏകകത്തെ ആത്മാവായി അറിയുന്നു:

കാത്, കണ്ണ്, തൊലി, നാവ്, മൂക്ക്, മനസ്സ് എന്നിവയെ ആശ്രയിച്ച്, ആത്മാവ് അനുഭൂതികള്‍ അനുഭവിക്കുന്നു.

അനുഭൂതി സ്പന്ദനങ്ങള്‍ ആദ്യം ഇന്ദ്രിയങ്ങളിലെത്തി, അവിടന്ന് മസ്തിഷ്‌കത്തിലേക്കും തുടര്‍ന്ന് മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവിടങ്ങളിലേക്കും വിനിമയം ചെയ്യുന്നുവെന്നും ആത്മാവ് അവ തിരിച്ചറിഞ്ഞ് അനുഭവിക്കുന്നുവെന്നും സന്തോഷത്തില്‍ ആഹ്ലാദിക്കുകയും സന്താപത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നുവെന്നും തത്വചിന്തകര്‍ വിശദീകരിക്കുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 115-119). മസ്തിഷ്‌കം ഉള്‍പ്പെടെയുള്ള ശരീരത്തിന്, മനസ്സിലാക്കാനോ അനുഭവിക്കാനോ കഴിവില്ല; ശരീരം, വസ്തുക്കളില്‍നിന്ന് അനുഭൂതി സ്പന്ദനങ്ങള്‍ സ്വീകരിച്ച്, അവ ആത്മാവിലേക്ക് വിനിമയം ചെയ്യുന്ന ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ് (അതേ പുസ്തകം, പേജ് 25). അനുഭൂതി സ്പന്ദനങ്ങള്‍ തിരിച്ചറിയാനും അനുഭവിക്കാനും കഴിവുള്ളത് ആത്മാവിന് മാത്രമാണ്. ആത്മാവ്, ശരീരം വിട്ടാലും, ശരീരത്തില്‍ അനുഭൂതി സ്പന്ദനങ്ങള്‍ എത്തിയേക്കാം. പക്ഷേ, അവ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. ഇതെല്ലാമറിഞ്ഞ്, ശരീരത്തെ കര്‍മനിരതമാക്കുന്ന ഏകകത്തെ മാത്രമേ ഒരു ജീവജാലത്തിലെ വ്യക്തിയായി ഗണിക്കാനാകൂ. അതിനാല്‍, ഒരാളിലെ വ്യക്തി, അയാളിലെ ആത്മാവാണ്, ശരീരമോ തലച്ചോറോ അല്ല.

ബോധത്തിന്റെ ചൈതന്യതത്വമാണ് ആത്മാവ്; അത് കൃത്യവും ചലനാത്മകവുമായ ഏകകമായി പെരുമാറുന്നു. ഭിന്നരീതികളില്‍ പ്രവര്‍ത്തിക്കാന്‍ അത് ഇന്ദ്രിയങ്ങള്‍ക്ക് ചൈതന്യം പകരുന്നു. അത് അനുഭൂതികള്‍ അനുഭവിച്ച്, കര്‍മങ്ങളെ പ്രചോദിപ്പിക്കുന്നു. അത് ശരീരം വിട്ടാല്‍, അതിന്, ജീവിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനും സന്ദേശങ്ങള്‍ നല്‍കാനുമാവും. ആ കര്‍മത്തില്‍, അത്, സാധാരണ മനുഷ്യനെപ്പോലെ വര്‍ത്തിക്കുന്നു. തീര്‍ച്ചയായും, ആത്മാവ്, ഒരു ‘ശക്തി’യെക്കാള്‍ മുകളിലാണ്; അത് അശരീരിയായ വ്യക്തിയാണ്. അതാണ് മനുഷ്യനിലെ വ്യക്തി. ഓരോ മനുഷ്യനും ഒരു വ്യക്തിയായി പെരുമാറുന്നത്, അവനിലെ ആത്മാവ് അതിനുവേണ്ടി പ്രചോദിപ്പിക്കുന്നതിനാലാണ്.

ഭഗവദ്ഗീത (2:22) ഭൗതികശരീരം ആത്മാവിന്റെ ഒരാവരണം മാത്രമാണെന്നും അത് ജീര്‍ണിക്കുമ്പോള്‍, ആത്മാവ് അവിടം വിട്ട് പുതിയ ശരീരത്തിലേക്ക് പുതിയ ജീവിതം ജീവിക്കാന്‍ പോകുന്നുവെന്നും നിരീക്ഷിക്കുന്നു:

പഴക്കമാര്‍ന്നുള്ള പടങ്ങള്‍ മാറ്റി

നവങ്ങള്‍ വസ്ത്രങ്ങള്‍ നരന്‍ ഗ്രഹിപ്പു;

അവ്വണ്ണമേ ജീര്‍ണ്ണ തനുക്കള്‍ മാറ്റി

നവീനദേഹങ്ങളെടുപ്പു ദേഹി

മനുഷ്യനിലെ ജീവനുള്ള ഏകകം ആത്മാവാണെന്നും ശരീരമല്ലെന്നും ശരീരം ഒരാവരണം മാത്രമാണെന്നും ആണ് ധ്വനി. ഒരു നടന്‍ ഒരു വെയ്റ്ററുടെ വേഷമിട്ട് ഒരു രംഗത്തില്‍ വെയ്റ്ററായും, മറ്റൊരു രംഗത്തില്‍ രാജാവിന്റെ വേഷമിട്ട് രാജാവായും അഭിനയിക്കും. എങ്കിലും, അയാള്‍ ആ സമയമത്രയും ഇന്ന പേരുള്ള ഇന്നയാളാണ്. അതുപോലെ, ആത്മാവ് ഒരു ശരീരരൂപത്തില്‍ ‘എ’ ആയും പിന്നെ അതുവിട്ട്, മറ്റൊരു ശരീരരൂപത്തില്‍ ‘ബി’ ആയും ജീവിക്കും. ഒന്നിനുശേഷം മറ്റൊരു ജീവിതം, മറ്റൊരു പേരില്‍ ആത്മാവ് ജീവിക്കുന്നു. ഈ പ്രതിഭാസം ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചതായി നാം കാണുകയുണ്ടായി. അനശ്വരമായ ഏകകം ആത്മാവാണ്. ഒരുഘട്ടത്തിലെ അതിന്റെ ബാഹ്യാവരണമാണ് ശരീരം; അത് ഒരു ജീവിതം കഴിയുമ്പോള്‍ മാറുന്നു. ആവരണം യഥാര്‍ത്ഥജീവി അല്ല, യഥാര്‍ത്ഥ ജീവി ആവരണത്തിനുള്ളിലെ ഏകകമാണ്.

ബിസോളിയിലെ രണ്ടര വയസ്സുള്ള പ്രമോദിനെപ്പോലുള്ള കുട്ടി, മുജ്ജന്മത്തില്‍ താന്‍ ഇന്നയാളായിരുന്നെന്ന് പറഞ്ഞപ്പോള്‍, ശരീരത്തെ മറന്ന്, തന്റെ ആത്മാവാണ് താന്‍ എന്നുപറയുകയായിരുന്നു ((Twenty cases of Suggestive Reincarnation, 1976, page 109-115) ) പുനര്‍ജന്മം സിദ്ധിച്ച ഒരു രോഗി, അതിന് മുന്‍പ് താന്‍ അന്തരീക്ഷത്തില്‍ പൊങ്ങിനിന്ന് തന്റെ ജഡം കണ്ടുവെന്ന് പറഞ്ഞപ്പോള്‍, തന്നെ ആത്മാവായി തിരിച്ചറിയുകയായിരുന്നു. ആത്മാവില്‍നിന്ന് വേറിട്ടതാണ് ശരീരം എന്നറിയുകയായിരുന്നു. (ലൈഫ് ആഫ്റ്റര്‍ ലൈഫ് 35-40).

ഖുര്‍ ആന്‍ (3:30) ഇങ്ങനെ പറയുന്നു:

എല്ലാ ആത്മാവും അതു ചെയ്ത നന്മതിന്മകളുമായി മുഖാമുഖം കാണും.

കര്‍മങ്ങളുടെ വിധാതാവ് ആത്മാവാണെന്നര്‍ത്ഥം; വ്യക്തിയെ തിരിച്ചറിയുന്നത് ശരീരംകൊണ്ടല്ല.

ബൈബിളില്‍ ഇങ്ങനെ കാണാം:

തിന്മ ചെയ്യുന്ന ഓരോ മനുഷ്യനും പീഡയും ദുരിതവും ഉണ്ടാകും.

(റോമാക്കാര്‍, 2:9)

ആത്മാവാണ് കര്‍മങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞാല്‍, ഒരാളിലെ വ്യക്തി അയാളുടെ ആത്മാവാണ് എന്നര്‍ത്ഥം.

പൊതുവായി സിദ്ധിക്കുന്നത്, മനുഷ്യനിലെ വ്യക്തി ആത്മാവാണെന്നും ശരീരമല്ല എന്നുമാണ്. ശരീരമാണ് വ്യക്തി എന്ന് നിനയ്‌ക്കുന്നത്, ഒരാളിലെ ആത്മാവിനെ സംബന്ധിച്ച അജ്ഞതയാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.