ന്യൂയോർക്ക്: കൊളാറാഡോ സ്വദേശിനിയായ ബ്രെൻഡ മെഹ്‌ഫിക്കും പെൺമക്കൾക്കും ഏറെ സന്തോഷമാണ്, മറ്റൊന്നുമല്ല, അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായ തങ്ങളുടെ നായ ‘മിസ്സി’ തിരിച്ചെത്തുന്നു. കൊളാറാഡോയിലെ വീട്ടിൽ നിന്നും മിസ്സിയെ ആരോ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഒടുവിൽ അഞ്ച് വർഷത്തിനു ശേഷം അവളെ മൃഗ സംരക്ഷകർ രക്ഷപ്പെടുത്തി തിരിച്ചെത്തിക്കാൻ പോകുന്നു.
അമേരിക്കയിലെ മിസൗറിയിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന മിസിയെ മൃഗ സംരക്ഷകയായ മെലീസാ മോർട്ടനാണ് രക്ഷപ്പെടുത്തിയത്. നായയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൈക്രോ ചിപ്പിലൂടെ കൊളാറഡോയിലെ മേൽവിലാസം ലഭിക്കുകയും ചെയ്തു. ഇതിനിടയിൽ നായയെ കുളിപ്പിക്കുകയും വേണ്ട പരിചരണം മെലീസ നൽകുകയും ചെയ്തു. തുടർന്നാണ് നായയുടെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടത്.
നായയുടെ യജമാനനായ ബ്രെൻഡയും പെൺകുട്ടികളും മിസി തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ്. അവൾക്ക് നല്ലൊരു വരവേൽപ്പ് നൽകാനാണ് ഇവരുടെ ശ്രമം. ഒരിക്കലും തിരിച്ചെത്തില്ല എന്ന് കരുതിയ തന്റെ നായ തിരിച്ചെത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബ്രെൻഡ പറഞ്ഞു. അഞ്ച് വർഷം മുൻപ് സമീപത്തെ പാർക്കിൽ നടക്കാൻ പോകുന്നതു പോലെ വൈകുന്നേരങ്ങളിൽ ഇനി പോകാമല്ലോ എന്ന് ബ്രെൻഡ കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=d2sa2Owayss
പ്രതികരിക്കാൻ ഇവിടെ എഴുതുക: