മഞ്ചേരി: കോഴിക്കോട് കാശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വേദ പഠനത്തിന് മഞ്ചേരിയില്‍ തുടക്കമായി. കാശ്യാപാശ്രമം മഠാധിപതി ആചാര്യ എം.ആര്.രാജേഷ് ഉദ്ഘാടനം ചെയ്തു. വൈദിക ആചരണങ്ങള്‍ വൃക്തിയുടെയും സമൂഹത്തിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മേലാക്കം കാളികാവ് ശ്രീഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ എല്ലാ ഞായാറാഴ്ചയും വൈകിട്ട് 4.30 മുതലാണ് ക്ലാസ് നടക്കുന്നത്. ഭാഗ്യസൂക്തം, ഐക്യസൂക്തം, ശിവസങ്കല്പ സൂക്തം, സരസ്വതി സൂക്തം, മേധാസൂക്തം, വൈദിക സന്ധ്യാവന്ദനം, അഗ്നിഹോത്രം എന്നിവയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249655201 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഉദ്ഘാടന ചടങ്ങില്‍ അഡ്വ.മാഞ്ചേരി നാരായണന് അദ്ധ്യക്ഷത വഹിച്ചു. ടി.പി.വിജയകുമാര്‍, രാമചന്ദ്രന് പാണ്ടിക്കാട്, സുധീശന്‍ കോടോത്ത്, അരുണ്‍ പ്രഭാകര്‍, വിപിന്‍ ആര്യ എന്നിവര്‍ സംസാരിച്ചു. അഡ്വ.സുബാഷ് സ്വാഗതവും സി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: