കരുവാരക്കുണ്ട്: മഴ ലഭ്യത കുറഞ്ഞതോടെ മലയോര മേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷമാകുന്നു. മലയോര മേഖലയായ കരുവാരക്കുണ്ട്, തുവ്വൂര്‍ പ്രദേശങ്ങളിലാണ് കുടിവെളളക്ഷാമം നേരിടുന്നത്. മഴ ലഭ്യത കുറഞ്ഞതോടെ നീര്ചോലകള് വറ്റിവരണ്ടു. കല്‍ക്കുണ്ട് പ്രദേശങ്ങളില്‍ തോടുകള്‍ പോലും വറ്റി തുടങ്ങി.
ഇതോടെ കരുവാരക്കുണ്ടില്‍ നിന്ന് ഉത്ഭവിക്കുന്ന കല്ലന്പ്പുഴയിലും, ഒലിപ്പുഴയിലും നീരൊഴുക്ക് നിലച്ചു. പുഴകളില്‍ ജലം കുറഞ്ഞതോടെ ഇവയെ ആശ്രയിക്കുന്ന കുടിവെളള പദ്ധതികളും അവതാളത്തിലായി. ആവശ്യത്തിന് ജലം പമ്പ് ചെയാന്‍ പറ്റാത്ത അവസ്ഥയാണുളളത്. കരുവാരക്കുണ്ടില്‍ ആയിരതോളം കുടുംബങ്ങളാണ് കുടിവെളള പദ്ധതികളെ ആശ്രയിക്കുന്നത്. സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വറ്റാറുളള നീര്‍ചോലകളാണ് നേരത്തെ വറ്റി തുടങ്ങിയത്. ജലക്ഷാമം തുടങ്ങിയതോടെ മേഖലയിലെ ജാതി, കുരുമുളക്, കമുക്, ഗ്രാമ്പൂ തുടങ്ങി കൃഷികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടാതെ പുഴകളില്‍ വന്‍തോതില്‍ ജലചൂഷണം നടത്തുന്നതായി ആക്ഷേപമുണ്ട്.പൈപ്പുകള്‍ വഴിയും, മോട്ടര്‍ ഉപയോഗിച്ചും കുന്നുകളിലെ ഉറവകളില്‍ നിന്നും ജലചുഷണം നടക്കുന്നതിനാലാണ് പുഴകളിലേക്ക് നീരൊഴുക് തടസപ്പെടുന്നതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: