ഇല്ലിയോൺസ്: ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂടിനു പുറത്ത് നിൽക്കുന്ന മനുഷ്യക്കുഞ്ഞിനെ പിടികൂടി ശാപ്പിടാൻ ശ്രമിക്കുന്ന പുലിയുടെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ ഇല്ലിയോൺസ് സംസ്ഥാനത്തെ ‘നൈബി’ മൃഗശാലയിൽ എത്തിയതായിരുന്നു അമ്മയായ മേഗാൻ വാൻ ഫോസനും ഒന്നര വയസുള്ള മകൻ ഗ്രേയ്സണും.
മൃഗശാലയിലെ കാഴ്ചകൾ എല്ലാം കണ്ടു നടക്കുന്നതിനിടയിലാണ് ഇരുവരും ചീറ്റപ്പുലിയുടെ ചില്ലു കൂടിനു സമീപത്ത് എത്തിയത്. പുലിയെ കണ്ട നിമിഷത്തിൽ തന്നെ നമ്മുടെ കുഞ്ഞൻ ഗ്രേയ്സണ്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി. ഓടി ചില്ലു കൂടിന്റെ അടുത്തെത്തിയ ഗ്രേയ്സണെയും പുലിക്ക് കാര്യമായിട്ട് ഇഷ്ടമായി.
പക്ഷേ ഇഷ്ടം അതിരു കടന്നപ്പോൾ എങ്ങനെയെങ്കിലും നമ്മുടെ കുഞ്ഞിനെ വായിലാക്കണമെന്ന ആഗ്രഹമാണ് പുലിയാശാന്‍ തോന്നിയത്. പിന്നെ പറയണോ, കുഞ്ഞ് ചില്ലിന്റെ അടുത്ത് എത്തിയാൽ ഉടൻ തന്നെ പുലി ചാടി കുഞ്ഞിന്റെ അടുത്തേക്ക് വീഴും, പക്ഷേ ഗ്ലാസിൽ തട്ടി നിലത്ത് വീഴാനേ പുലിക്ക് കഴിയുകയുള്ളു.
എന്തായാലും ഗ്ലാസ് ഉണ്ടെന്ന് ധൈര്യത്തിൽ തന്നെയാണ് അമ്മ മേഗാൻ മകനെ പുലിയുടെ കൂടിനു സമീപം കളിക്കാൻ വിട്ടത്. കുഞ്ഞിന്റെയും പുലിയുടെയും ദൃശ്യങ്ങൾ അമ്മ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യം ഒന്ന് കണ്ട് നോക്കു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: