കല്‍പ്പറ്റ: റോട്ടറി ക്ലബ്ബ്, സ്പോര്‍ട്സ് കൗണ്‍സില്‍, വെള്ളാരംകുന്ന് പൗരസമിതി, എന്‍.എസ്.എസ്. സ്കൂള്‍ സ്കൗട്ട് യൂണിറ്റ്, കൊട്ടാരം ആനന്ദ് ഏജന്‍സീസ്, പത്മപ്രഭാ പൊതുഗ്രന്ഥാലയം എന്നിവ ചേര്‍ന്ന് കല്‍പ്പറ്റ നഗരസഭയുടെ സഹകരണത്തോടെ ക്ലീന്‍ കല്പറ്റ പദ്ധതി തുടങ്ങും. പ്ലാസ്റ്റിക് നിരോധനം നിലവില്‍വരുന്ന ഒക്ടോബര്‍ രണ്ടിന് 7.30ന് കല്പറ്റ കൊട്ടാരം അങ്കണത്തില്‍ ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ബൈപ്പാസിലെയും ദേശീയപാതയില്‍ കൈനാട്ടി മുതല്‍ എസ്.കെ.എം.ജെ. ഹൈസ്കൂള്‍ വരെയുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യും. തുടര്‍ന്ന് ഈ പരിപാടിയിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കും.പരിപാടിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ രണ്ടിന് കൊട്ടാരം അങ്കണത്തിലെത്തണം. ചന്ദ്ര വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഡി. രാജന്, പത്മപ്രഭാ ഗന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്, ജോ. സെക്രട്ടറി ഇ. ശേഖരന്, കെ.പി. രത്നാകരന്, ജി. വേണുഗോപാല്‍, റോട്ടറി ക്ലബ്ബ് സെക്രട്ടറി കെ.പി. സജീവ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എസ്. ബാബു, കാര്‍ഷിക കടാശ്വാസ കമ്മീഷന് അംഗം കെ.കെ. ഹംസ, മുന്‍ കൗണ്‍സിലര്‍ കെ.ബി. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: