തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി എന്‍എന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ തൊഴില്‍ ദാതാക്കളുടെ യോഗം വിളിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യോഗം. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കുന്ന തൊഴില്‍ ദാതാക്കളുടെ യോഗമാണ് ഇന്നലെ വൈകിട്ട് 4ന് തൊടുപുഴ ജനമൈത്രി ഓഫീസില്‍ ചേര്‍ന്നത്. യോഗത്തില്‍ സിഐ ശ്രീമോന്‍, എസ്‌ഐ എംവി പൗലോസ് എന്നിവരും പങ്കെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികളില്‍ പോലീസ് സ്‌റ്റേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവരെ കൊണ്ട് പേര് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും തൊഴിലാളികളുടെ അഡ്രസ്, ഫോട്ടോഗ്രാഫ്, തിരിച്ചറിയല്‍ രേഖകള്‍, ഫിംഗര്‍ പ്രിന്റ്, മൊബൈല്‍ നമ്പര്‍, എന്നിവ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്നതിനോടൊപ്പം തൊഴില്‍ ദാതാക്കളും ഒരു കോപ്പി സൂക്ഷിക്കുന്നതിനും തീരുമാനമായി. പുതിയ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുന്‍പായി തൊഴിലാളികളുടെ താമസസ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (പി.സി.സി) വാങ്ങി തൊഴില്‍ ചെയ്യുന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുന്നതിനും നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പിസിസി 45 ദിവസത്തിനുള്ളില്‍ അവരില്‍ നിന്നും ശേഖരിച്ച് അതാത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്യണമെന്ന് ഡിവൈഎസ്പി നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ പി.സി.സി ഹാജരാക്കാത്ത തൊഴിലാളികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ തൊഴില്‍ ദാതാക്കള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും
കൂടാതെ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനന
ായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദ്ദേശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കാനും തീരുമാനമായി.
















