നിലമ്പൂര്‍: ഗതാഗത കുരുക്ക് രൂക്ഷമായ നിലമ്പൂരില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ കുടുംബശ്രീ വനിതകളും. കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതിയുടെ തീരുമാന പ്രകാരമാണ് കുടുംബശ്രീ വനിതകളുടെ രംഗപ്രവേശം. ചന്തക്കുന്ന് ഫാത്തിമഗിരി സോഷ്യല്‍ സര്‍വീസ് സെന്ററിലെ നാല് കുടുംബശ്രീ അംഗങ്ങളാണ് പോലീസ് എന്നെഴുതിയ മേല്ക്കോട്ടോടുകൂടിയ യൂണിഫോം ധരിച്ച് ട്രാഫിക് നിയന്ത്രണത്തിനായി പോലീസ് നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ഇവരുടെ സേവനം നിലമ്പൂരില്‍ ലഭിച്ചു തുടങ്ങി. എസ്ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്റ് ചന്തക്കുന്ന് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ഇവരെ നിയോഗിക്കുക. നാലു പേരാണ് ട്രാഫിക് നിയന്ത്രണത്തിനായി ചുമതലയേറ്റിറ്റുള്ളത്. 6 മണിക്കൂറാണ് ഇവരുടെ പ്രവൃത്തിസമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: