മലപ്പുറം: കോഴിക്കോട് 23, 24, 25 തിയ്യതികളില്‍ നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ‘ഭാഗമായി പതാക ജാഥ, മലപ്പുറം ജില്ലയിലെ കേളപ്പജിയുടെ സമൃതി മണ്ഡപത്തില്‍ നിന്നും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ജാഥാ നായകന്, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജാഥാ കോ-ഓര്‍ഡിനേറ്റര്‍ രവി തേലത്ത് എന്നിവര്‍ നേതൃത്വം നല്കി. 10 ന് കുറ്റിപ്പുറം, 11 ന് തിരൂര്‍, 11.30 ന് താനൂര്‍, 12 മണിക്ക് തിരൂരങ്ങാടി, 12.30 ന് യൂണിവേഴ്സിറ്റിയിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര, പന്തീരാങ്കാവ് എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം പതാക ജാഥ, കൊടിമരജാഥ, ദീപശിഖാ ജാഥ എന്നിവ അരയിടത്ത്പാലത്ത് സംഗമിച്ച് മുതലക്കുളം മൈതാനത്ത് സമാപിക്കും. മുതലക്കുളത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ സുരേഷ് ഗോപി എംപി പങ്കെടുക്കും.
കുറ്റിപ്പുറം: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി തവനൂരിലെ കെ.കേളപ്പജി സ്മൃതി മണ്ഡപത്തില്‍ നിന്നും സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ ശിവരാജന്, മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ കെ.രാമചന്ദ്രന് തുടങ്ങിയവര്‍ നയിക്കുന്ന പതാക ജാഥയ്ക്ക് കുറ്റിപ്പുറത്ത് സ്വീകരണം നല്കി. സ്വീകരണപൊതുയോഗത്തില്‍ കോട്ടക്കല്‍ മണ്ഡലം അദ്ധ്യക്ഷന്‍ വി.വി.രാജേന്ദ്രന് സംസാരിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്‍ അഡ്വക്കേറ്റ് എന്‍.ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്യ്തു. പരിപാടിയില്‍ ജില്ലാകമ്മറ്റി അംഗം സുരേഷ് പാറത്തോടി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സജീഷ് പൊന്മുള, ജയകുമാര്‍ കോട്ടക്കല്‍, മണ്ഡലം വൈസ് പ്രസിഡന്റ് പത്മിനി ചെല്ലൂര്‍, മണ്ഡലം സെക്രട്ടറിമാരായ ബാബു കാര്‍ത്തല, ദിവ്യ പ്രതീപ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജിത്ത് ചെല്ലൂര്‍, എസ്സി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.കെ.സജീഷ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രേഖാദിലീപ് എന്നിവരെ കൂടാതെ പഞ്ചായത്ത് കമ്മറ്റിയുടെയും ബൂത്ത് കമ്മറ്റിയുടെയും ഭാരവാഹികളും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.
പരപ്പനങ്ങാടി: സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള കുങ്കുമ ഹരിത പതാകയുമേന്തി പതാക ജാഥയെത്തിയപ്പോള്‍ നാല്ക്കവലകളില് ദേശീയ കൗണ്‍സിലിന്റെ വര്‍ണാഭ വിളംബരമായി. വീഥികള്‍ കമനീയമായി അലങ്കരിച്ച് പതാക ജാഥയെ വരവേല്ക്കുന്നതിരക്കിലായിരുന്നു ഇന്നലെ ജില്ലയിലെ പ്രവര്‍ത്തകര്‍. കേളപ്പജിയുടെ ജന്മഭൂമിയായ തവനൂരിരില് നിന്നും പ്രൗഢഗംഭീര അന്തരീക്ഷത്തില്‍ ആരംഭിച്ച ജാഥക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണമേകി പതാകജാഥ നയിച്ചത് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജനും മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീ കെ രാമചന്ദ്രനുമായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ നന്ദന്, പി.ജഗന്നിവാസന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്, രശ്മില് നാഥ്, ജനചന്ദ്രന് മാസ്റ്റര്‍, തുടങ്ങിയവരും ജാഥയെ അനുഗമിച്ചു. പരപ്പനങ്ങാടിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ റിജു ചെറവത്ത്, കെ.പി.വല്‍സരാജ്, രാജീവ് മേനാത്ത്, തറയില്‍ ശ്രീധരന്, ഗണേശന് കൊന്നക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: