പരപ്പനങ്ങാടി: മേല്‍പ്പാലത്തിന് സമീപത്തെ അടിപ്പാത നിര്‍മാണം അവസാന ഘട്ടത്തിലേക്ക് വെള്ളക്കെട്ടൊഴിയാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകും. പരപ്പനങ്ങാടിയിലെ റയില്‍പ്പാതക്കു കുറുകേ നിര്‍മ്മിച്ച അടിപ്പാതയില്‍ വെള്ളം കെട്ടിക്കിടന്നു ദുര്‍ഗന്ധം വമിക്കുന്നു. ചെറുവാഹനങ്ങള്‍ക്കു കടന്നുപോകാവുന്നതും കാല്‍നടക്കായി ഫുട്പാത്തും മഴ വെള്ളമൊഴിഞ്ഞു പോകാന്‍ െ്രെഡനേജ് സംവിധാനവും അടിപ്പാതയിലുണ്ട് എന്നാല്‍ അടിപ്പാതക്കൊപ്പം നിര്‍മിച്ച െ്രെഡനേജ് ബന്ധിപ്പിച്ചിരിക്കുന്നത് നഗരസഭയുടെ െ്രെഡനേജിലേക്കാണ് ഇതാകട്ടെ മാലിന്യവും മണ്ണും നിറഞ്ഞ നിലയിലുമാണ്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും ആരാധനാലയങ്ങളിലെയും മാലിന്യ മൊഴുക്കുന്നത് നഗരസഭയുടെ ഓടയിലേക്കാണ്. പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിലെത്തി ഒന്‍പത് മാസമായിട്ടും മാലിന്യ നീക്കത്തിന് നടപടിയായിട്ടില്ല. ഇത് കാരണം മഴ പെയ്താല്‍ അടിപ്പാതയില്‍ വെള്ളക്കെട്ട് ഉയരുകയല്ലാതെ വെള്ളമൊഴിഞ്ഞു പോകാന്‍ നിര്‍വാഹമില്ല. റെയില്‍പ്പാതക്ക് സമാന്തരമായി സംരക്ഷണ വേലികളുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കാല്‍നട യാത്രയും ചെറുവാഹനങ്ങളുടെ സഞ്ചാരവും അടിപ്പാതവഴിയാകും മേല്‍പ്പാലം നിര്‍മാണത്തിലെ അശാസ്ത്രീയതയും കാല്‍നടയാത്രക്കാര്‍ക്ക് റയില്‍പ്പാളം മുറിച്ച് കടക്കേണ്ടി വരുമെന്നതിനാലുമാണ് ഇവിടെ അടിപ്പാതയെക്കുറിച്ച് ആലോചിക്കുന്നത്. ജില്ലയിലെ യാത്രാ ബസുകള്‍ കടന്നു പോകാത്ത ഏക മേല്‍പ്പാലം പരപ്പനങ്ങാടിയിലേതാണ് ചെമ്മാട് ഭാഗത്ത് നിന്നു വരുന്ന ബസുകള്‍ മേല്‍പ്പാലമിറങ്ങി തിരുര്‍ റോഡിലേക്ക് ഇറങ്ങുന്ന ജംഗ്ഷനില്‍ ബസുകള്‍ക്ക് തിരിയാന്‍ പ്രയാസമായതിനാല്‍ ബസുകള്‍ ഇത് വഴി വരാറില്ല. ദീര്‍ഘവീക്ഷണമില്ലാത്ത വികൃത വികസനങ്ങള്‍ പരപ്പനങ്ങാടിക്ക് കൂനില്‍ മേല്‍ കുരുവാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: