കരുവാരകുണ്ട്: പഞ്ചായത്തില്‍ നിലവിലുളള നൂറുകണക്കിന് ഹെക്ടര്‍ പുറംമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താനുളള പദ്ധതി താലൂക്ക് ഓഫീസില്‍ സര്‍വേയര്‍മാര്‍ ഇല്ലാത്തതിനാല്‍ നീണ്ടുപോവുന്നു. പഞ്ചായത്തിലൂടെ ഒഴുകുന്ന ഒലിപ്പുഴയുടെയും, കല്ലന് പുഴയുടെയും ഇരുവശങ്ങളിലുമായി നൂറുകണക്കിന് ഹെക്ടര്‍ പുറംമ്പോക്ക് ഭുമി അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ അന്യാധീനപ്പെട്ടു കിടക്കുകയാണ് ഇത് അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷമേറെ പഴക്കമുണ്ട്. പഞ്ചായത്ത് ഇതിനായി പത്ത് ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിട്ടുണ്ട്. പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയവര്‍ നിബദ്ധനകളൊന്നും പാലിക്കാതെ ദീര്‍ഘകാല വിളകള്‍ വരെ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട്. ചിലസ്ഥലങ്ങളില്‍ അനധിക്യതമായി കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയുമുണ്ടായി. ചേറുമ്പ് ഇക്കോടൂറിസം വില്ലേജിന് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപെടുത്തിയതില് അപാകതകളുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇക്കോടൂറിസം വില്ലേജിന് സമീപം നിര്‍മ്മിച്ച കെട്ടിടം പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധിക്യതര്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇക്കോൂറിസം വില്ലേജിന് സമീപം പാര്‍ക്കിംങിനെ ചൊല്ലിയും വിവാദങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കുകയുമുണ്ടായി. പുറമ്പോക്ക് ഭൂമിയില്‍ നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയതായും പരാതിയുയര്‍ന്നിരുന്നു. മുറിച്ചുകടത്താന്‍ ശ്രമിച്ച മരങ്ങള്‍ അധിക്യതര്‍ പിടികൂടുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ കലക്ടറെ നേരില്‍കണ്ടും ആവശ്യമുന്നയിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദീര്‍ഘകാലത്തെ ആവശ്യം ഇതുവരെയും റവന്യൂ അധിക്യതര്‍ ചെവികൊണ്ടിട്ടില്ലെന്നും പരാമര്‍ശമുണ്ട്. ഇതിനെതിരെ സമഗ്ര സാംസ്കാരിക വേദി പ്രതിഷേധിക്കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: