തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ കൃഷിക്ക് പാടങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് ഇടതോടുകളിലേക്ക് ഒഴുക്കുന്നതോടെ പ്രദേശത്ത് നഞ്ച് കലക്കിയുള്ള മീന്‍പിടുത്തം വ്യാപകമാകുന്നു.ചാത്തങ്കേരി കോടങ്കേരി പാടശ്ശേഖരത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വ്യാപക നഞ്ച് കലക്കല്‍ നടക്കുന്നത്.നഞ്ചുകലക്കിയുള്ള മീന്‍പിടുത്തം മൂലം ജലാശയങ്ങള്‍ മലിനമാകുന്നു എന്നുമാത്രമല്ല മത്സ്യസമ്പത്തിന്റെ നാശത്തിനും ഇടയാക്കുന്നു. ഇത് കടുത്ത ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നഞ്ച് കലക്കല്‍ മൂലം പ്രദേശത്തെ ജലശ്രോതസുകള്‍ മലിനമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.നഞ്ചുകലക്കി പിടിക്കുന്ന മീനിന്റെ രുചി നഷ്ടപ്പെടുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിലുപരി മീനിനൊപ്പം വിഷാംശവും മനുഷ്യ ശരീരത്തില്‍ കടക്കാന്‍ ഇത് ഇടയാക്കും. അപ്പര്‍കുട്ടനാടന്‍ ജലസ്രോതസ്സുകളിലെ ശുദ്ധജലം മലിനമാക്കുന്നതില്‍ നഞ്ചിന് പ്രഥമ സ്ഥാനമാണ് ഉള്ളത്.
മിക്കപാടങ്ങളിലെയും വെള്ളം പറ്റിക്കല്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്്്്. തുലാവര്‍ഷം ചതിച്ചില്ലങ്കില് ഇത്തവണ അപ്പര്‍കുട്ടനാട്ടില്‍ നേരത്തെ കൃഷി ഇറങ്ങും. പെരിങ്ങര,നെടുമ്പ്രം,നിരണം പഞ്ചായത്തുകളിലെ പുഞ്ചനിലങ്ങളില്‍ കൃഷിയൊരുക്കം തുടങ്ങി. ഒക്ടോബര്‍നവംബര്‍ മാസങ്ങളിലാണ് പുഞ്ചപ്പാടങ്ങളില്‍ കൃഷി ഇറക്കുന്നത്. ഇത്തവണ കാലവര്‍ഷം കുറഞ്ഞതിനാല്‍ വയലുകളില്‍ സപ്തംബറില്‍ തന്നെ വെള്ളം വറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സപ്തംബറില്‍ പുഞ്ചപ്പാടം തെളിയുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലാണ് സീസണില്‍ ആദ്യം വിതയിറക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നത്. വിത്ത് വിതരണത്തിന് സഹകരണബാങ്ക് കേന്ദ്രീകരിച്ചുള്ള ആദ്യയോഗം നടക്കുകയും ചെയ്തു. പാടങ്ങളില്‍ തലച്ചാല് പൂട്ടി. മോട്ടര്‍ അടിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. നേരത്തെ വിതച്ചാല്‍ മാര്‍ച്ചിലെ വേനല്‍മഴയില്‍നിന്ന് വിള രക്ഷിച്ചെടുക്കാമെന്നതാണ് കര്‍ഷകരുടെ നേട്ടം. പടവിനകം എ, ബി, കൈപ്പുഴാക്ക, വേങ്ങല്‍ തുടങ്ങിയ വലിയ പാടശേഖരങ്ങള്‍ക്ക് ബണ്ടുള്ളതിനാല്‍ തുലാവെള്ളം സാധാരണഗതിയിലെത്തിയാലും പ്രതിസന്ധി സൃഷ്ടിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: