നാടുകടന്നു പോയ വിഗ്രഹങ്ങള്‍ക്ക് ‘ഘര്‍വാപസി’. അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മോദി തിരിച്ചെത്തിയത് കൈനിറയെ വിഗ്രഹങ്ങളുമായാണ്. അമേരിക്ക തിരിച്ചേല്‍പ്പിച്ച, ചോള, മൗര്യ ഭരണ കാലത്തെ അമൂല്യ വിഗ്രഹങ്ങള്‍.
ഇപ്പോള്‍ ആസ്‌ട്രേലിയയും ഭാരതത്തിന്റെ മൂന്ന് അപൂര്‍വ്വ ശില്‍പ്പങ്ങള്‍ തിരികെ നല്‍കി. ആസ്‌ട്രേലിയ ഈ മര്യാദ കാണിക്കുന്നത് ഇത് രണ്ടാം തവണ. കേന്ദ്ര വിനോദ സഞ്ചാര മന്ത്രി മഹേഷ് ശര്‍മ്മയ്‌ക്കു കൈമാറിയ വിഗ്രഹങ്ങള്‍ ന്യൂദല്‍ഹിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു.
ഇവയില്‍ രണ്ടെണ്ണം രാജ്യാന്തര വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറില്‍ നിന്നാണ് ആസ്‌ട്രേലിയയിലെ നാഷണല്‍ ഗ്യാലറി ഒഫ് ആസ്‌ട്രേലിയ (എന്‍ജിഎ) വന്‍തുക മുടക്കി വാങ്ങിയത്. സുഭാഷ് കപൂര്‍ തിരുച്ചിറപ്പള്ളി ജയിലിലാണിപ്പോള്‍.
തൊള്ളായിരം വര്‍ഷം പഴക്കമുള്ള കല്ലില്‍ കൊത്തിയ പ്രത്യങ്കിരാ ദേവതാ ശില്‍പ്പമാണ് ഇവയിലേറെ പ്രധാനം. മറ്റൊരു ശിലാശില്‍പ്പം മൂന്നാം നൂറ്റാണ്ടിലുള്ളത്. ആസ്‌ട്രേലിയ അതിന് മുടക്കിയത് 8,40,000 ഡോളര്‍. വാങ്ങിയത് 2005ല്‍. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട ഒഫ് പോണ്ടിച്ചേരിയിലെ ഫോട്ടോകള്‍ എന്‍ജിഎ സംഘം പരിശോധിച്ചതില്‍ നിന്ന് പ്രത്യങ്കിര ദേവിയുടെ ശില്‍പ്പം കണ്ടു. 1974 ല്‍ ഭാരതത്തില്‍ നിന്നത് വാങ്ങിയത് 2,47,000 ഡോളറിന്. തെറ്റായ രേഖകളോടെയാണ് എന്‍ജിഎയ്‌ക്ക് വില്‍പ്പന നടത്തിയതെന്ന് ബോധ്യപ്പെട്ടത് അപ്പോഴത്രെ. ബുദ്ധശില്‍പ്പവും ഭാരതത്തിന്റേതെന്ന് വ്യക്തമായതും അങ്ങനെ.
പിന്നെ നിയമ നടപടികള്‍ക്കൊന്നും കാത്തുനില്‍ക്കാതെ അത് ഭാരതത്തിന് കൈമാറുകയായിരുന്നുവെന്ന് എന്‍ജിഎ ഡയറക്ടര്‍ ജെറാര്‍ഡ് വോഗന്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് മോഷ്ടിച്ച് ആസ്‌ട്രേലിയയിലെത്തിച്ച രണ്ട് പൗരാണിക ശില്‍പ്പങ്ങള്‍ 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: