ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ രാത്രി യുവതി ഓടിച്ചിരുന്ന കാര്‍ രണ്ട് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കടന്നു. രണ്ട് സ്ത്രീകളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇവരെ പിന്തുടര്‍ന്ന് എത്തിയ ടാക്‌സി ഡ്രൈവറും സ്‌കൂട്ടര്‍ യാത്രക്കാരനും പറഞ്ഞത് ഇവര്‍ പരസ്പരം ചുംബിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് കാറിലും സ്‌കൂട്ടറിലും ഇടിച്ചുവെന്നാണ്.
സുഹൃത്തായ യുവതിയുടെ കണ്ണില്‍ നോക്കിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടു എന്നായിരുന്നു കാര്‍ ഓടിച്ചിരുന്ന യുവതി ട്രാഫിക് പോലീസിനോട് പറഞ്ഞത്.
ഹോണ്ട സിറ്റി കാറിലായിരുന്നു 30 വയസുള്ള യുവതികള്‍ യാത്ര ചെയ്തത്. വാഹനം ഇടിച്ചതിനു ശേഷം നിര്‍ത്താതെ പോയി. രാത്രി 7.30നാണ് തന്റെ വാഹനത്തിന് പിന്നില്‍ കാറിടിച്ചതെന്ന് ഡ്രൈവര്‍ ശേഖര്‍ രാമചന്ദ്രന്‍ പറഞ്ഞു.
ടാക്‌സി െ്രെഡവറുടെയും സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഫര്‍ഹാന്‍ അഹമ്മദിന്റെയും പരാതിയില്‍ യുവതിക്കെതിരെ കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: