കോട്ടയം: 23,24,25 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ പ്രചരണാര്‍ത്ഥം യുവമോര്‍ച്ച ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും വിളംബര ഘോഷയാത്ര നടത്തി. വൈക്കത്ത് സോബിന്‍ലാലും കടുത്തുരുത്തിയില്‍ വൈശാഖ്.എസ്.നായരും ഏറ്റുമാനൂരില്‍ വിഷ്ണുപ്രസാദും പാലായില്‍ സന്ദീപും പൂഞ്ഞാറില്‍ മഹേഷും കാഞ്ഞിരപ്പള്ളിയില്‍ വിനയകുമാറും പുതുപ്പള്ളിയില്‍ ശരത്കുമാറും കോട്ടയത്ത് ലാല്‍കൃഷ്ണയും ചങ്ങനാശേരിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രനും വിളംബര റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളിലെ സമാന യോഗങ്ങളില്‍ ബിജെപി നേതാക്കളായ വൈക്കത്ത് പി.ജി.ബിജുകുമാറും കടുത്തുരുത്തിയില്‍ ലിജിന്‍ലാലും ഏറ്റുമാനൂരില്‍ അനീഷും പാലായില്‍ സോമന്‍ തച്ചേടത്തും പൂഞ്ഞാറില്‍ കെ.ബി.മധുവും കാഞ്ഞിരപ്പള്ളിയില്‍ ശ്രീലതയും പുതുപ്പള്ളിയില്‍ അഡ്വ.ഇ.ടി.മാത്യുവും കോട്ടയത്ത് എം.വി.ഉണ്ണികൃഷ്ണനും ചങ്ങനാശേരിയില്‍ കൃഷ്ണകുമാര്‍ നീറിക്കാടും പ്രസംഗിച്ചു.
















