Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാഴിമഥനം കഥകളി സ്വാമിയാര്‍ മഠത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 10:06 pm IST
in Kottayam

കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ ഭാഗവതകഥകളുടെ കഥകളി അവതരണത്തിന്റെ ഭാഗമായി 25ന് പകല്‍ 3ന് പാലാഴിമഥനം കഥകളി അവതരിപ്പിക്കുന്നു. ആറു പതിറ്റാണ്ടിനു ശേഷം ഇദംപ്രഥമമായി ആണ് ഈ കഥ കോട്ടയത്ത് അരങ്ങിലെത്തുന്നത്. ഒരു ദേവാംഗന ദുര്‍വ്വാസാവിന് നല്‍കിയ ദിവ്യമാല്യം അദ്ദേഹം ഇന്ദ്രനു നല്‍കുന്നു. ഐരാവതം അത് ചവിട്ടിത്തേച്ചതു കണ്ട് കുപിതനായ മഹര്‍ഷി ഇന്ദ്രനെ ജരാനരകള്‍ ബാധിച്ചുപോകട്ടെ എന്ന് ശപിക്കുന്നു. പാലാഴി കടഞ്ഞുകിട്ടുന്ന അമൃത് ഭുജിച്ചാല്‍ ശാപമോക്ഷം കിട്ടുമെന്ന് അനുഗ്രഹിച്ച് ദുര്‍വ്വാസാവ് യാത്രയാകുന്നു. വിഷ്ണുവിന്റെ സമീപമെത്തിയ ഇന്ദ്രന്‍ പാലാഴി കടയുവാന്‍ അനുവാദം വാങ്ങി വാസുകിയുടെ സഹായത്തിനായി അപേക്ഷിക്കുന്നു. വാസുകിയെ കൊണ്ടുവരുവാന്‍ നിയോഗിക്കപ്പെട്ട ഗരുഡന്‍ പരാജിതനായി മടങ്ങുന്നു. തുടര്‍ന്ന് വിഷ്ണുവന്റെയും ശിവന്റെയും സഹായത്താല്‍ വാസുകിയെ ലഭിക്കുന്നു. പാലാഴിമഥനത്തിന് പിതാവിനെ സഹായിക്കുവാന്‍ ബാലി യാത്രയാകുന്നു. പാല്‍ക്കടലില്‍ നിന്നും ഉയര്‍ന്നുവന്ന ലക്ഷ്മിദേവി മഹാവിഷ്ണുവിനെ സ്വയംവരിക്കുന്നു. ഒടുവില്‍ അമൃതുമായി ഉയര്‍ന്നുവന്ന ധന്വന്തരീമൂര്‍ത്തിയെ എല്ലാവരും വണങ്ങുന്നു. ഇതാണ് കഥാസാരം. വൈവിധ്യമായ വേഷങ്ങളും അഭിനയസന്ദര്‍ഭങ്ങളും പദങ്ങളുടെ സംഗീതാവിഷ്‌കാരവും പാലാഴിമഥനത്തിന് കഥകളിലോകത്ത് അനശ്വരമായ ഒരു ആസ്വാദ്യത ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. കേരള കലാമണ്ഡലത്തിലെ തെക്കന്‍കളരിയിലെ പ്രഗത്ഭരായ യുവകലാകാരന്മാര്‍, ആചാര്യന്‍ കലാമണ്ഡലം ജയകുമാറിന്റെ നേതൃത്വത്തിലാണ് കളി അവതരിപ്പിക്കുന്നത്. കലാമണ്ഡലം അനില്‍, കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ശരത്, കലാമണ്ഡലം വിവേക്, കലാമണ്ഡലം വിശാഖ്, കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം അരുണ്‍കുമാര്‍, കലാമണ്ഡലം ആരോമല്‍, കലാമണ്ഡലം ശ്യാംദാസ് എന്നിവര്‍ അരങ്ങിലെത്തും. സംഗീതം കലാമണ്ഡലം അജേഷ്, കലാമണ്ഡലം വിശ്വാസ്, ചെണ്ട കലാമണ്ഡലം വേണുമോഹന്‍, കലാമണ്ഡലം ശ്രീരാജ്, മദ്ദളം കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം അരുണ്‍, ചുട്ടി ചിങ്ങോലി പുരുഷോത്തമന്‍ എന്നിവര്‍ പശ്ചാത്തലമൊരുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.