കരിമണ്ണൂര്‍: കരിമണ്ണൂര്‍ ടൗണില്‍ മാലിന്യങ്ങള്‍ തള്ളിയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഇന്നലെ രാവിലെയാണ് കരിമണ്ണൂര്‍ ടൗണിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപം പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടിയ നിലയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. ചില വ്യാപാര സ്ഥാപനങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുന്ന കടലാസുകളും ഇതില്‍ ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.
















