ന്യൂദല്‍ഹി: കണ്‍സള്‍ട്ടന്‍സി പ്രോജക്ടുകളിലൂടെ മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ നേടിയത് 173.56 കോടി. ഐഐടികളില്‍ ഒന്നാം സ്ഥാനത്താണ് മദ്രാസ്.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റിപ്പോര്‍ട്ടനുസരിച്ച് രണ്ടും മൂന്നും സ്ഥാനങ്ങള്‍ റൂര്‍കീ, ദല്‍ഹി ഐഐടികള്‍ ക്കാണ്.
മൂന്ന് ഐഐടികളും ഇത്തരം പ്രോജക്ടുകളിലൂടെ നേടിയത് 396 കോടിയാണ്. വ്യക്തിപരമായ പ്രോജക്ടുകളിലൂടെ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഞ്ച് ബ്രാഞ്ചുകള്‍ നേടിയത് അഞ്ച് കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: