ന്യൂദല്‍ഹി: ഉറിയില്‍ വീരമൃത്യു വരിച്ച ധീരസൈനികരെ പ്രണമിച്ച് ഭാരതം. ഉറിയിലെ സൈനിക ആസ്ഥാനത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി മരിച്ചു. വികാസ് ജനാര്‍ദ്ദനനാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 18 ആയി. സൈനികരില്‍ നാല് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ ബീഹാര്‍, മഹാരാഷ്‌ട്ര, കശ്മീര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ളവര്‍.
സുബേദാര്‍ കര്‍ണയില്‍ സിങ്, ഹവില്‍ദാര്‍ രവി പോള്‍, ശിപായി രാകേഷ് സിങ്, ശിപായി ജാവ്ര മുണ്ട, ശിപായി നൈമാന്‍ കുജൂര്‍, ശിപായി ഉയിക് ജാന്റോ, ഹവില്‍ദാര്‍ എന്‍.എസ്. റാവത്ത്, ശിപായി ഗണേഷ് ശങ്കര്‍, നായ്ക് എസ്.കെ. വിതാര്‍ത്തി, ശിപായി ബിസ്വജിത് ഖൊരായ്, ലാന്‍സ് നായ്ക് ജി. ശങ്കര്‍, എസ്ഇപി ജി. ദലായ്, ലാന്‍സ് നായ്ക് ആര്‍.കെ. യാദവ്, ശിപായി ഹരീന്ദര്‍ യാദവ്, ശിപായി ടി.എസ്. സോമനാഥ്, ഹവില്‍ദാര്‍ അശോക് കുമാര്‍ സിങ്, ശിപായി രാജേഷ് സിങ് എന്നിവരാണ് ജീവന്‍ വെടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: