കടുത്തുരുത്തി: കടുത്തുരുത്തി മഹാദേവക്ഷേത്രം ഗോപുരത്തിന് സമീപം ദേവസ്വം റോഡില്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസപ്പേടുത്തിയ കാര്‍ ഉടമയെ പോലീസ് അറസ്റ്റുചെയ്തു. വള്ളിച്ചിറ നെടുംപാറ താഴത്ത് വിട്ടില്‍ സുകുമാരന്‍ (63)നെയാണ് കടുത്തുരുത്തി സിഐയും സംഘവും അറസ്റ്റ് ചെയ്തത്. കാര്‍ കസ്റ്റഡിയിലെടുത്തു. പോലിസിനെ മര്‍ദിച്ചതിനും മദ്യപിച്ചതിനും കേസ്സെടുത്തിട്ടുണ്ട്. സിഎസ്എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത എസ്‌ഐയാണ് സുകുമാരന്‍. ഞായറാഴ്ചരാത്രി എട്ട് മണിയോടെയാണ് സംഭവം. ക്ഷേത്രഗോപുരം അടച്ച് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഗതാഗത തടസം ഉണ്ടക്കിയയിരുന്നു. നാട്ടുകാരുടെ അവശ്യപ്രകാരം ഉടമയെ തിരഞ്ഞങ്കിലും കണ്ടെത്താനായില്ല . തുടര്‍ന്ന് കാര്‍ മാറ്റിയിടുന്നതിന് ശ്രമിക്കവേ അസഭ്യ വാക്കുകള്‍ ആക്രശിച്ചുകൊണ്ട് സിപിഓ വിനോദിനെ മര്‍ദിക്കുകയായിരുന്നു.ഉടന്‍ സിഐ ബിനുകുമാറും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ തിങ്കളാഴച വൈക്കം മജിസ്ടറ്റ് കോടതിയില്‍ ഹാജരാക്കി. പതിനാലുദിവസത്തേക്ക് റിമാണ്ട് ചെയ്തു.
















