കുമരകം: പല്ലുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മയുടെ കേടായ പല്ലിനുപകരം നല്ല പല്ലുപറിച്ച ഡോക്ടര്‍ക്കെതിരെ പരാതി. കുമരകം പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഡന്റല്‍ ക്ലിനിക്കില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ചന്തക്കവലയ്‌ക്ക് സമീപം താമസിക്കുന്ന വീട്ടമ്മ കഴിഞ്ഞ 17-നാണ് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്.
പല്ലിന് പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നും മരുന്നുകഴിച്ച് പഴുപ്പുമാറിയ ശേഷം തിങ്കളാഴ്ച പല്ല് എടുക്കാമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇന്നലെ ഉച്ചയോടെ പല്ലെടുത്ത് വീട്ടിലെത്തിയ വീട്ടമ്മയ്‌ക്ക് വേദന സഹിക്കാനാവാതെ വന്നപ്പോഴാണ് എടുത്ത പല്ല് മാറിയതായി കണ്ടെത്തിയത്. ഡോക്ടറെ വിവരം അറിയിച്ച വീട്ടമ്മയോട് പറിച്ച പല്ല് ഇവിടെ ഉണ്ടന്നും വന്നാല്‍ തന്നുവിടാമെന്നും മറുപടി നല്‍കി. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി.
















