മുംബൈ: വിവാദ വ്യവസായി വിജയ് മല്ല്യ, കമ്പനിയുടെ പേരായ പൊന്‍മാനിനെ പോലെ അതിര്‍ത്തിവിട്ടു പറന്നുപോയെന്ന് മുംബൈ ഹൈക്കോടതി. മല്ല്യയുടെ സ്വകാര്യ വിമാന ലേല നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവന നികുതി വകുപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവേ, ജസ്റ്റിസുമാരായ എസ്.സി. ധര്‍മ്മാധികാരി, ബി.പി. കൊലാബാവാല എന്നിവരുടെ ബെഞ്ചാണ് ഇങ്ങനെ പരാമര്‍ശിച്ചത്.
‘അറിയുമോ പൊന്‍മാന്‍ (കിങ് ഫിഷര്‍) എന്നു പേരിടാന്‍ കാരണം? ഇത്രകൃത്യമായ പേര് വേറാര്‍ക്കും ഇടാനാവില്ല. കാരണം, പൊന്‍മാന് അങ്ങനെ പറക്കാന്‍ പറ്റുന്നപക്ഷിയാണ്. അതിന് അതിരു വിലക്കില്ല, അദ്ദേഹത്തെ (മല്ല്യ)യെ ആര്‍ക്കും തടയനാവാഞ്ഞതുപോലെ,” ജസ്റ്റിസ് ധര്‍മ്മാധികാരി പറഞ്ഞു.
ഹര്‍ജി സ്വീകരിച്ച കോടതി കേസ് കേള്‍ക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: