മാനന്തവാടി : കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയകൗണ്‍സില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മഹിളാമോര്‍ച്ച മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ വിളംബരജാഥ നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നഗര പ്രദക്ഷിണം നടത്തിയ വിളംബരജാഥയ്ക്ക് ബിജെപി സംസ്ഥാനസമിതിയംഗം ലക്ഷ്മി കക്കോട്ടറ, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീലതാബാബു, ബിജെപി ജില്ലാ സെക്രട്ടറി രജിതാ അശോകന്, ശാന്തകുമാരി വെളളമുണ്ട, മല്ലിക സുരേഷ്, ശാന്ത കുമാരി പനമരം, ശ്യാമളാചന്ദ്രന്, ബിന്ദുവിജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: