പൂവന്‍തുരുത്ത്: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഓണാഘോഷ പരിപാടികള്‍ ജ്യോതി പൗര്‍ണ്ണമി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നു. ഉത്രാടദിനത്തില്‍ നിറപുത്തരി, ഓണക്കാഴ്ച സമര്‍പ്പണം എന്നിവയും തിരുവോണദിനത്തില്‍ വാമനാവതാര ചന്ദനചാര്‍ത്തും വിശേഷാല്‍ പൂജകള്‍ക്കും പുറമേ ഉണ്ണിയൂട്ട്, ഗോപപൂജ, ഓണസദ്യ എന്നിവയും നടന്നു. ചതയദിനത്തില്‍ പൗര്‍ണ്ണമിദിനം ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍ വിഷ്ണുപൂജ, പൗര്‍ണ്ണമി പൂജ എന്നിവയും നടന്നു. പ്രസിഡന്റ് പ്രസനന്നകുമാരിയുടെ അദ്ധ്യക്ഷതയില്‍ പൊതുയോഗവും നടന്നു. സെക്രട്ടറി ഇ.എന്‍.രത്‌നമ്മ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
മാടപ്പള്ളി: പ്രണവം റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ വി.ഐ.ജോഷി ഉദ്ഘാടനം ചെയ്തു. വിവിധ കലാ-കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും ട്രോഫികളും പി.ഡി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
















