ബത്തേരി : ബത്തേരി ടൗണിലെ എസ്ബിടി ശാഖക്ക് സമീപം പൊതുനിരത്തിലുള്ള കിണര്‍ മൂടാന്‍ ശ്രമം. നഗരസഭ’ നടപ്പിലാക്കുന്ന പുതിയ കുടിവെള്ള പദ്ധതിയുടെ പേരിലാണ് നിലവിലുള്ള കിണര്‍ മൂടാന്‍ ശ്രമം നടക്കുന്നത്. നിലവിലെ കിണറിനു സമീപം റോഡില്‍ തന്നെ കുഴല്‍കിണര്‍ കുഴിക്കുന്നതിന് നീക്കിയ മണ്ണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഈ കിണറിലേക്ക് വാരിയിടുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതിനെതിരെ നഗരസഭ’യിലെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് പൊതുകിണര്‍ മൂടാന്‍ യാതോരു നടപടിയുമില്ലെന്നും ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ‘ഭരണകക്ഷി നേതാക്കല്‍ രംഗത്തുവന്നു. ഇതിനെതുടര്‍ന്നാണ് സ്ഥിതി ശാന്തമായത്. ഞായറാഴ്ച്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: